Posted By user Posted On

ഫാമിലി വിസിറ്റ് വിസ ഇനി ഇല്ല ; 20,000 പ്രവാസികൾ സന്ദർശന കാലാവധി കഴിഞ്ഞിട്ടും അനധികൃതമായി താമസിക്കുന്നു

ഏകദേശം 20,000 പ്രവാസികൾ ഫാമിലി വിസിറ്റ് വിസ നിയമങ്ങൾ ലംഘിക്കുകയും സന്ദർശനത്തിന് വന്ന ശേഷം അനധികൃതമായി രാജ്യത്ത് തങ്ങുകയും ചെയ്തതായി അറബിക് ദിനപത്രമായ അൽ-അൻബ റിപ്പോർട്ട് ചെയ്യുന്നു. ദിനപത്രം പറയുന്നതനുസരിച്ച്, കുടുംബ സന്ദർശന വിസകൾ നൽകുന്നത് കുവൈറ്റ് പൂർണ്ണമായും നിർത്തിയതിന്റെ കാരണം ഇതാവാം.

നിലവിൽ റസിഡൻസ് സെക്ടറിന്റെ അണ്ടർ സെക്രട്ടറിയും റസിഡൻസ് അഫയേഴ്‌സ് ജനറൽ ഡയറക്ടറും പരിമിതമായ വിസകൾ മാത്രമാണ് അനുവദിക്കുന്നത്.സന്ദർശനങ്ങൾ പുനരാരംഭിക്കുന്നതിനുള്ള തീരുമാനം ഇനി എടുക്കേണ്ടത് ആഭ്യന്തര മന്ത്രിയാണ്. എപ്പോൾ ഇത് പുനരാരംഭിക്കുമെന്നോ നിയന്ത്രണങ്ങളെക്കുറിച്ചോ ആർക്കും ഉറപ്പുനൽകാൻ കഴിയില്ല.

എന്നാൽ സന്ദർശനത്തിന്റെ കാലാവധി കഴിഞ്ഞയുടനെ തന്റെ കുടുംബത്തെയോ ബന്ധുക്കളെയോ രാജ്യത്ത് നിന്ന് മടക്കി അയക്കാൻ കൊണ്ട് വന്ന പ്രവാസിയെ നിർബന്ധിതമാക്കുന്ന പണം അടയ്ക്കുന്നത് അടക്കമുള്ള നിയന്ത്രണങ്ങൾ ഇത് സംബന്ധിച്ച പഠനത്തിൽ ഉൾപ്പെടുന്നുവെന്ന് വൃത്തങ്ങൾ ഊന്നിപ്പറഞ്ഞു. വാണിജ്യ സന്ദർശന വിസകൾ നിർത്തിയിട്ടില്ല.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ്  ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/BhHBRXSbWIPF93EcrTpEcZ

https://www.kuwaitvarthakal.com/2022/05/16/latest-heres-a-great-free-app-that-teaches-english-fluently/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *