കുവൈറ്റിൽ കുരങ്ങു പനി റിപ്പോർട്ട് ചെയ്തിട്ടില്ല

രാജ്യത്ത് കുരങ്ങുപനി കേസുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ലോകാരോഗ്യ സംഘടന ശനിയാഴ്ച മങ്കിപോക്സ് ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഏതെങ്കിലും കേസുകൾ നിരീക്ഷിക്കുന്നതിനും ഐസൊലേഷനും രോഗ പരിശോധനയ്ക്കും സ്ഥലങ്ങൾ നൽകുന്നതിനുമുള്ള തയ്യാറെടുപ്പ് കുവൈറ്റ് ഇതിനകം നടത്തിയതായി വൃത്തങ്ങൾ അറിയിച്ചു. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IU1w7h5kO3BEmOsrHGW8R5