കുവൈറ്റിൽ 7 മാസത്തിനിടെ ഗൾഫ് പ്ലേറ്റ് നമ്പറുള്ള 45 സ്‌പോർട്‌സ് വാഹനങ്ങൾ പുറത്താക്കി
ഗൾഫ് രാജ്യങ്ങളിൽ രജിസ്റ്റർ ചെയ്ത 9 വാഹനങ്ങൾ അടുത്തിടെ നുവൈസീബ് തുറമുഖം വഴി രാജ്യത്ത് നിന്ന് പുറത്താക്കിയതായി ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് സെക്ടറിലെ ടെക്‌നിക്കൽ ഇൻസ്പെക്ഷൻ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ മിഷാൽ അൽ സുവൈജി അറിയിച്ചു. നിയമലംഘനം നടത്തിയതിന് ഗൾഫ് രാജ്യങ്ങളിൽ രജിസ്റ്റർ ചെയ്ത 45 സ്‌പോർട്‌സ് വാഹനങ്ങൾ ഈ വർഷം ആദ്യം മുതൽ പുറത്താക്കിയതായി അൽ സുവൈജി പറഞ്ഞു.
ആളുകളുടെ ജീവൻ അപകടത്തിലാക്കി റോഡുകളിൽ പരേഡുകൾ നടത്തിയതിനും, അശ്രദ്ധമായി വാഹനമോടിച്ചതിനും ഡ്രൈവർമാരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്ടർ അണ്ടർസെക്രട്ടറി മേജർ ജനറൽ ജമാൽ അൽ-സായിഗിന്റെ നിർദ്ദേശപ്രകാരമാണ് വാഹനങ്ങൾ പുറത്താക്കുന്നതെന്ന് ജിടിഡി ചൂണ്ടിക്കാട്ടി. സ്‌പോർട്‌സ് വാഹനങ്ങൾ ഓടിക്കുന്ന എല്ലാവരും ട്രാഫിക് നിയമങ്ങളും, ചട്ടങ്ങളും പാലിക്കണമെന്ന് ജിടിഡി ആഹ്വാനം ചെയ്തു, നിയമം ലംഘിക്കുന്ന ഏത് വാഹനവും രണ്ട് മാസത്തേക്ക് കണ്ടുകെട്ടുമെന്നും ചൂണ്ടിക്കാട്ടി. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IU1w7h5kO3BEmOsrHGW8R5
Comments (0)