Posted By editor1 Posted On

കുവൈറ്റിലെ ഉമ്മുൽ ഹൈമനിലെ അന്തരീക്ഷ മലിനീകരണം; രോഗങ്ങളാൽ വലഞ്ഞ് പ്രദേശവാസികൾ

കുവൈറ്റിലെ ഉമ്മുൽ ഹൈമൻ പ്രദേശത്ത് താമസിക്കുന്നവരിൽ ഭൂരിഭാഗം ആളുകളും വിവിധ രോഗങ്ങൾ നേരിടുന്നവരാണെന്ന് വിദഗ്ധരുടെ റിപ്പോർട്ട്. ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും ഈ പ്രദേശത്തു നിന്ന് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം മറ്റു മേഖലകളെക്കാൾ ആറ് ഇരട്ടിയിൽ അധികമാണെന്നാണ് ആരോഗ്യമന്ത്രാലയത്തിൽ നിന്നുള്ള സ്ഥിതിവിവര കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ പ്രദേശത്തെ ഉയർന്ന തോതിലുള്ള മലിനീകരണം ആണ് കൂടുതലും രോഗങ്ങൾക്ക് കാരണം ആകുന്നതെന്നാണ് റിപ്പോർട്ട്. കൂടാതെ ഈ പ്രദേശം ജനവാസയോഗ്യമല്ലെന്ന് കഴിഞ്ഞ ദിവസം കുവൈറ്റ് കോടതി വിധിയും പുറപ്പെടുവിച്ചിരുന്നു.

ഈ പ്രദേശത്ത് സ്ഥിതിചെയ്യുന്ന കുവൈറ്റ് നാഷണൽ പെട്രോളിയം കമ്പനി, ഷു’ഐബ എണ്ണ ശുദ്ധീകരണശാല, അൽ സൂർ, മിന അബ്ദുള്ള ഉൾപ്പെടെയുള്ള വ്യവസായ സ്ഥാപനങ്ങളിൽ നിന്ന് പുറംതള്ളുന്ന സൾഫർ, കാർബൺ മോണോക്സൈഡ് തുടങ്ങിയ വിഷ വാതകങ്ങളാണ് അന്തരീക്ഷം മലിനമാകുന്നതിന് കാരണം. ഇവിടെ താമസിക്കുന്നവരിൽ ഭൂരിഭാഗം ആളുകൾക്കും ആസ്മാ, ശ്വാസ കോശ സംബന്ധമായ രോഗങ്ങൾ, ഹൃദയാഘാതം, ക്യാൻസർ എന്നിവ വർദ്ധിച്ചുവരുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കോടതി വിധിയുടെ പശ്ചാത്തലത്തിൽ ബന്ധപ്പെട്ട ആധികാരികൾക്കെതിരെ കേസ് നൽകാൻ ഒരുങ്ങുകയാണ് ഈ പ്രദേശത്തെ ആളുകൾ. ഇത്രയും വർഷം തങ്ങൾ നേരിട്ട പ്രശ്നങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും, കൂടാതെ മാറി താമസിക്കാൻ മറ്റ് ബദൽ പാർപ്പിട കേന്ദ്രങ്ങൾ അനുവദിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. ഈ പ്രദേശത്തിന് സമാനമായി ഫഹാഹിൽ പ്രദേശത്തും അന്തരീക്ഷ മലിനീകരണം വർധിച്ചുകൊണ്ടിരിക്കുകയാണ്. മലയാളികൾ ഉൾപ്പെടെ 10000 കണക്കിന് ആളുകളാണ് ഇവിടെ താമസിക്കുന്നത്. കെ എൻ പി സി, ശു ‘ഐബ എണ്ണ ശുദ്ധീകരണ ശാലകൾ തുടങ്ങിയവ സ്ഥിതി ചെയ്യുന്നതാണ് ഇവിടെ മലിനീകരണത്തിന് കാരണമാകുന്നത്. കൂടാതെ നിരവധി വ്യവസായ ശാലകളും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. ഈ സ്ഥിതി തുടർന്നാൽ ഭാവിയിൽ ഈ പ്രദേശവും താമസ യോഗ്യമല്ലെന്നുള്ള കോടതിവിധിയിലേക്ക് എത്തിക്കുമെന്നാണ് പരിസ്ഥിതി പ്രവർത്തകർ കണക്കാക്കുന്നത്.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IU1w7h5kO3BEmOsrHGW8R5

https://www.kuwaitvarthakal.com/2022/05/16/latest-heres-a-great-free-app-that-teaches-english-fluently/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *