കുവൈറ്റിൽ ജോലി ഉപേക്ഷിക്കുന്ന 60 വയസ്സ് പിന്നിട്ട തൊഴിലാളികളുടെ എണ്ണം കൂടുന്നു
കുവൈറ്റിലെ ലേബർ മാർക്കറ്റിൽ നിന്നും ഈ വർഷം ആദ്യപാദം രാജ്യം വിട്ടത് 60 വയസ്സ് പിന്നിട്ട 4000 തൊഴിലാളികൾ. സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സും മാൻപവർ അതോറിറ്റിയുമാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. വർക്ക് പെർമിറ്റ് പുതുക്കുന്നതിന് 800 അധികം ദിർഹം രൂപ മുടക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് പലരും രാജ്യം വിടുന്നത്. 60 വയസ്സ് പിന്നിട്ട എല്ലാത്തരം ജോലിക്കാരെയും വർക്ക് പെർമിറ്റ് പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. വർക്ക് പെർമിറ്റുകൾ, താമസം, ആരോഗ്യ ഇൻഷുറൻസ് എന്നിവ പുതുക്കുന്നതിനായി ഈ വിഭാഗത്തിൽപ്പെട്ട സർവകലാശാല ബിരുദം ഇല്ലാത്തവർ വലിയ തുകയാണ് മുടക്കേണ്ടി വരുന്നത്. അഡ്മിനിസ്ട്രേറ്റീവ്, സപ്പോർട്ട് സർവീസുകളിൽ ജോലി ചെയ്യുന്നവരാണ് ഏറ്റവും കൂടുതൽ രാജ്യം വിട്ടത്.
മേഖലയിൽ നിന്ന് 1423 തൊഴിലാളികൾ ജോലി ഉപേക്ഷിച്ചു, നിർമ്മാണ മേഖലയിൽ നിന്ന് 792 തൊഴിലാളികളും, കൃഷി, വനം, മത്സ്യബന്ധനം എന്നീ മേഖലകളിൽനിന്ന് 739 തൊഴിലാളികളും ജോലി ഉപേക്ഷിച്ചു. അക്കോമഡേഷൻ ആൻഡ് ഫുഡ് സർവീസസ് മേഖലയിൽ നിന്ന് 257 പേരും, ഉൽപാദന മേഖലയിൽ നിന്ന് 103 പേരും രാജ്യം വിട്ടു.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IU1w7h5kO3BEmOsrHGW8R5
Comments (0)