Posted By editor1 Posted On

കുവൈറ്റിൽ 15നും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ജോലിചെയ്യാൻ അനുമതി

കുവൈറ്റിൽ ‘സുരക്ഷിത ബാല്യം ലക്ഷ്യമാക്കി’ എന്ന ക്യാമ്പയിനിന്റെ ഭാഗമായി പ്രത്യേക അനുമതിയാണ് കൂടി 15നും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ജോലിചെയ്യാൻ അനുമതി. മാനവശേഷി സമിതി പൊതുസമ്പർക്ക വിഭാഗം ഡയറക്ടറും ഔദ്യോഗിക വ്യക്തവുമായ അസീൽ അൽ മസീദ് ആണ് ഈക്കാര്യം അറിയിച്ചത്. ശിശു സംരക്ഷണ വ്യവസ്ഥകൾ പാലിച്ചുകൊണ്ടായിരിക്കണം ജോലി ചെയ്യേണ്ടത്. കുട്ടിയുടെ പ്രായം, ജോലി തരം, ജോലി സമയം എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ട് തൊഴിലുടമകൾ പ്രത്യേക തൊഴിൽ അനുമതി രേഖ കരസ്ഥമാക്കേണ്ടതാണ്. ആരോഗ്യത്തിന് ഹാനികരമായ വ്യവസ്ഥയായ സ്ഥാപനങ്ങളിലും തൊഴിലുകളിലും പ്രായപൂർത്തിയാകാത്ത കുട്ടികളെ ജോലി ചെയ്യിക്കാൻ പാടുള്ളതല്ല. ദിവസം ആറുമണിക്കൂർ കുട്ടികൾക്ക് ജോലി ചെയ്യാവുന്നതാണ്. തുടർച്ചയായി നാലു മണിക്കൂർ ജോലി ചെയ്താൽ ഒരു മണിക്കൂറിൽ കുറയാതെ വിശ്രമവും നൽകേണ്ടതാണ്. അധിക സമയങ്ങളിലെ ജോലിയും, വാരാന്ത്യ പൊതു അവധി ദിനങ്ങളിലെ ജോലിയും, രാത്രി ഏഴു മുതൽ രാവിലെ 7 വരെയുള്ള ജോലിയും നിരോധിച്ചിട്ടുണ്ട്. കൂടാതെ ജോലിക്ക് ചേരുന്നതിനു മുൻപും, അതിനുശേഷം ആറുമാസത്തിൽ കൂടാതെ കുട്ടികൾക്ക് വൈദ്യ പരിശോധന നടത്തേണ്ടതാണ്. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ്  ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IU1w7h5kO3BEmOsrHGW8R5

https://www.kuwaitvarthakal.com/2022/05/16/latest-heres-a-great-free-app-that-teaches-english-fluently/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *