കുവൈറ്റിൽ ഭക്ഷണ സാധനങ്ങൾക്ക് 8.23 ശതമാനം വില വർധിച്ചു
കുവൈത്തിന്റെ കൺസ്യൂമർ പ്രൈസ് ഇൻഡക്സ് 4.52 ശതമാനം ഉയർന്നതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ബ്യൂറോ പുറത്തുവിട്ട സ്ഥിതിവിവര കണക്ക് . ഭക്ഷണ സാധനങ്ങൾക്ക് 8.23 ശതമാനം വില വർധിച്ചു. വസ്ത്രം, ചെരിപ്പ്, ഫാഷൻ ഉൽപന്നങ്ങൾ എന്നിവക്ക് 6.37 ശതമാനം വില കയറി. ഹൗസിങ് സേവനങ്ങൾക്ക് 2.26 ശതമാനമാണ് നിരക്ക് കൂടിയത്.ഈ വർഷം മേയിലെ നിരക്ക് കഴിഞ്ഞ വർഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ ആണ് ഈ വർധന.
ആരോഗ്യ സേവനങ്ങൾക്ക് 1.78 ശതമാനം, ഫർണിച്ചർ, വീട്ടുസാധനങ്ങൾ എന്നിവക്ക് 2.27 ശതമാനം, ഗതാഗതം 4.90 ശതമാനം, ആശയവിനിമയ സംവിധാനം 2.29 എന്നിങ്ങനെ വർധനയുണ്ടായി. വിനോദം, സാംസ്കാരിക പരിപാടികൾ എന്നിവയുടെ ചെലവ് 3.88 ശതമാനം വർധിച്ചു. വിദ്യാഭ്യാസ ചെലവിലാണ് വലിയ കുതിപ്പുണ്ടായത്.18.95 ശതമാനമാണ് ഈ മേഖലയിൽ വർധിച്ചത്. റസ്റ്റാറന്റ്, ഹോട്ടൽ എന്നിവയിൽ 2.77 ശതമാനം നിരക്ക് വർധിച്ചു. സിഗരറ്റ് വിലയിൽ മാറ്റമുണ്ടായില്ല.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/I8FSZXu0P9mIeju4HGE4om
Comments (0)