കുവൈറ്റിൽ അടച്ചിട്ട സ്ഥലങ്ങളിലും, തിരക്കേറിയ സ്ഥലങ്ങളിലും മാസ്‌ക് ധരിക്കാൻ നിർദ്ദേശം
കോവിഡ് മഹാമാരിയെ നേരിടുന്നതിൽ രാജ്യത്തിന്റെ ആരോഗ്യ സംവിധാനം വലിയ നേട്ടം കൈവരിച്ചെന്ന് ആരോഗ്യ മന്ത്രി ഡോ. ഖാലിദ് അൽ സയീദ്. എപ്പിഡെമിയോളജിക്കൽ സാഹചര്യം നിലവിൽ സുസ്ഥിരവും, ആശ്വാസകരവുമാണെന്നും ഉയർന്ന നിലയിലാണെങ്കിലും സംവിധാനം മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ചില രാജ്യങ്ങളിൽ മാസ്ക് ധരിക്കുന്നത് തുടരണമെന്ന് അധികൃതർ പറഞ്ഞു, പ്രത്യേകിച്ച് ഈദ് അൽ-അദ്ഹ പെരുന്നാൾ അടുത്തിരിക്കുന്നതിനാൽ കൂടുതൽ ശ്രദ്ധ വേണമെന്നും അദ്ദേഹം പറഞ്ഞു. അടച്ചതും തിരക്കേറിയതുമായ സ്ഥലങ്ങളിൽ മാസ്ക് ധരിക്കാനും പ്രായമായവരെ ശ്രദ്ധിക്കാനും അധികൃതർ അറിയിച്ചു. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/I8FSZXu0P9mIeju4HGE4om
Comments (0)