Posted By editor1 Posted On

കുവൈറ്റിൽ പുതിയ തൊഴിൽ വിസ 10 ദിവസത്തിനകം അനുവദിക്കും

വിദേശത്ത് നിന്ന് വരുന്ന തൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് നൽകുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ അതോറിറ്റി ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് വരികയാണെന്നും, വർക്ക് പെർമിറ്റ് നൽകുന്നതിനുള്ള പുതിയ സംവിധാനം നിലവിൽ മൂന്ന് മാസത്തിന് പകരം പരമാവധി 10 ദിവസമെടുക്കുമെന്നും പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു.

പ്രവാസികൾക്കായി ലേബർ ഔട്ട്‌സോഴ്‌സിംഗ് രാജ്യങ്ങളുമായും, അംഗീകൃത ആശുപത്രികളുമായും ഏകോപിപ്പിക്കുന്ന ദാമൻ ഹെൽത്ത് ഇൻഷുറൻസ് ഹോസ്പിറ്റൽസ് കമ്പനിയുമായി സഹകരിച്ചാണ് പുതിയ നടപടിക്രമം. മെഡിക്കൽ കാലയളവ് മൊത്തത്തിൽ 4 ദിവസമെടുക്കും, വരുന്ന രാജ്യത്ത് 2 ദിവസം, എത്തിയതിന് ശേഷം 2 ദിവസം.

വിദേശത്ത് നിന്ന് കൊണ്ടുവരുന്ന തൊഴിലാളികളുടെ വൈദ്യപരിശോധനാ നടപടികൾ വേഗത്തിലാക്കാൻ പുതിയ സംവിധാനം ഏർപ്പെടുത്താനുള്ള നിർദേശം അതോറിറ്റിയുടെ ഡയറക്ടർ ബോർഡ് പഠിച്ചുവരികയാണ്. ലേബർ പരീക്ഷാ കേന്ദ്രത്തിലെ നീണ്ട ക്യൂ ഒഴിവാക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ മാസങ്ങളിൽ ലേബർ പരീക്ഷാ കേന്ദ്രങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഫലം ലഭിക്കാൻ ഒരു മാസമെടുക്കുന്ന കാലതാമസം ഇതിലൂടെ ഒഴിവാക്കാനാകും. ഈ പുതിയ സേവനത്തിനുള്ള ഫീസ് നിലവിലുള്ളതിനേക്കാൾ കൂടുതലായിരിക്കും. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/I8FSZXu0P9mIeju4HGE4om

Comments (0)

Leave a Reply

Your email address will not be published. Required fields are marked *