കുവൈറ്റിൽ 392 ഉച്ചസമയ വർക്ക് നിരോധന നിയമലംഘനങ്ങൾ കണ്ടെത്തി
കുവൈറ്റിൽ പബ്ലിക് അതോറിറ്റി ഫോർ മാൻ പവർ 295 പരിശോധനകൾ നടത്തി 392 ലംഘനങ്ങൾ രജിസ്റ്റർ ചെയ്തു. ജൂൺ മുതൽ ആഗസ്ത് വരെയുള്ള വേനൽക്കാലത്ത് രാവിലെ 11 മണി മുതൽ വൈകുന്നേരം 4 മണി വരെ ജോലി ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു. എന്നാൽ നിയമലംഘനം നടത്തി ജോലി ചെയ്ത 392 കേസുകളാണ് അധികൃതർ കണ്ടെത്തിയത്. വേനൽ ചൂട് അതിന്റെ ഉച്ചസ്ഥായിയിൽ എത്തുന്നത് സമയത്ത് ജോലി ചെയ്യുന്നത് തൊഴിലാളികൾക്ക് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതാണ് ഇത്തരത്തിൽ നിയമം നടപ്പിലാക്കാൻ കാരണം. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/I8FSZXu0P9mIeju4HGE4om
Comments (0)