Posted By user Posted On

കുവൈറ്റില്‍ ഒരു വര്‍ഷം പാഴാവുന്നത് നാലു ലക്ഷം ടണ്‍ ഭക്ഷണ സാധനങ്ങള്‍

ഭക്ഷണ സാധനങ്ങള്‍ പാഴാക്കുന്ന ശീലം കുടുംബങ്ങള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. ഒരു വര്‍ഷം നാലു ലക്ഷത്തോളം ടണ്‍ ഭക്ഷണ സാധനങ്ങള്ളാണ് കുവൈറ്റ് കുടുംബങ്ങള്‍ അനാവശ്യമായി പാഴാക്കിക്കളയുന്നതെന്ന് യുഎന്‍ഇപി (യുനൈറ്റഡ് നാഷന്‍സ് എണ്‍വയോണ്‍മെന്റ് പ്രോഗ്രാം) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ഓരോ വര്‍ഷവും ലോകത്ത് 9.31 കോടി ടണ്‍ ഭക്ഷണ സാധനങ്ങളാണ് പാഴാകുന്നതെന്നാണ് യുനൈറ്റഡ് നാഷന്‍സ് എണ്‍വയോണ്‍മെന്റ് പ്രോഗ്രാം റിപ്പോര്‍ട്ട് കണക്കാക്കുന്നത്. ലോകത്ത് ലഭ്യമായ ഭക്ഷണ സാധനങ്ങളുടെ 17 ശതാമനമാണിത്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/I8FSZXu0P9mIeju4HGE4om

പ്രതിവര്‍ഷം കുവൈറ്റിലെ ഒരു വ്യക്തി ശരാശരി 95 കിലോഗ്രാം ഭക്ഷണം പാഴാക്കിക്കളയുന്നതായും റിപ്പോര്‍ട്ടിലുണ്ട്. യുഎന്‍ഇപിയുടെ ഫുഡ് വെയ്സ്റ്റ് ഇന്‍ഡക്‌സ് 2021ലാണ് ഇക്കാര്യമുള്ളത്. കൂടുതല്‍ ഭക്ഷണ സാധനങ്ങളും പാഴാക്കുന്നത് വീടുകളില്‍ നിന്നാണ്. ആകെയുള്ള ഭക്ഷണത്തിന്റെ 11 ശതമാനമാണ് വീടുകളില്‍ നിന്ന് പാഴാക്കുന്നത്. കുവൈറ്റില്‍ ഭക്ഷണം പാഴാവുന്നത് തടയാന്‍ അല്‍ ഇസ്സ എന്‍ഡോവ്‌മെന്റ് എന്ന സന്നദ്ധ സംഘടനയുമായി സഹകരിച്ച് വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചുവരികയാണ് ഫുഡ് ബാങ്ക്. ഹോട്ടലുകളില്‍ നിന്നും വീടുകളിലും നിന്നും വിവാഹ പാര്‍ട്ടികള്‍ നടക്കുന്ന സ്ഥലങ്ങളില്‍ നിന്നും പാഴായിപ്പോവാന്‍ സാധ്യതയുള്ള ഭക്ഷണ സാധനങ്ങള്‍ ശേഖരിച്ച് അവ ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇവര്‍ നേതൃത്വം നല്‍കുന്നുണ്ട്. അതേപോലെ എക്‌സ്പയറി തീയതി കഴിയാറായ ഉല്‍പ്പന്നങ്ങള്‍ കടകളില്‍ നിന്ന് മുന്‍കൂട്ടി ശേഖരിച്ച് അവ അത്യാവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കുന്ന പ്രവര്‍ത്തനങ്ങളും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നുണ്ട്. അതോടൊപ്പം വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് വിദ്യാര്‍ഥികള്‍ക്കിടയില്‍ ഭക്ഷണം പാഴാക്കുന്നതിനെതിരായ ബോധവല്‍ക്കരണം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളും ഫുഡ് ബാങ്ക് നടത്തിവരുന്നു. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/I8FSZXu0P9mIeju4HGE4om

https://www.kuwaitvarthakal.com/2022/05/16/latest-heres-a-great-free-app-that-teaches-english-fluently/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *