Posted By user Posted On

കുവൈത്തിൽ ക്യാൻസർ രോ​ഗികൾക്കുള്ള മരുന്നുകളുടെ ക്ഷാമം രൂക്ഷം

രാജ്യത്ത് ക്യാൻസർ രോ​ഗികൾക്കുള്ള മരുന്നുകളുടെ ക്ഷാമം രൂക്ഷമാകുന്നതായി റിപ്പോർട്ട്. ക്യാൻസർ രോ​ഗികൾക്കുള്ള മരുന്ന് ലഭിക്കുന്നില്ലെന്നാണ് ചികിത്സയിലുള്ള നിരവധി പൗരന്മാർ പറയുന്നത്. രോഗികൾ തങ്ങൾക്ക് നിർദ്ദേശിച്ച മരുന്നുകൾ നിർത്തലാക്കിയതിനാൽ വലിയ പ്രതിസന്ധിയാണ് അനുഭവിക്കുന്നത്. മരുന്നിനായി ഹുസൈൻ മാക്കി ജുമാ സെന്ററിൽ ഒന്നിലധികം തവണ പോകേണ്ടി വന്നുവെന്നും അവർ പറഞ്ഞു. മരുന്നുകൾ ലഭിക്കുന്നില്ലെന്നും ഈ വിഷയത്തിൽ നിലവിൽ പരിഹാരമായില്ലെന്നുമാണ് അധികൃതർ പ്രതികരിക്കുന്നത്.

പ്രതിരോധശേഷിക്കുറവ് എല്ലാ രോ​ഗികളും നേരിടുന്ന അവസ്ഥയാണ്. അത് കൊണ്ട് മറ്റ് മരുന്നുകളൊന്നും അവർക്ക് അനുയോജ്യമല്ലെന്നും രോ​ഗികൾ ചൂണ്ടിക്കാട്ടുന്നു. കൊവിഡ് മഹാമാരി മരുന്നുകളുടെ ഉത്പാദനത്തെ ​ഗുരുതരമായി ബാധിച്ചുവെന്ന് ഫെഡറേഷൻ ഓഫ് ഡ്ര​ഗ് ഇംപോർട്ടേഴ്സ് ആൻഡ് ഫാർമസീസ് തലവൻ ഫൈസൽ അൽ മൊജെൽ പറഞ്ഞു. മരുന്നുകളഉടെ ഷിപ്പിം​ഗിനെയും വിതരണത്തെയും മഹാമാരി തടസപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/JELqdROJ3yH8vFB99zDpu8

https://www.kuwaitvarthakal.com/2022/05/16/latest-heres-a-great-free-app-that-teaches-english-fluently/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *