Posted By user Posted On

വ്യാജ ഓയില്‍ ഫില്‍ട്ടറുകള്‍ പിടികൂടി കുവൈത്ത്

അന്താരാഷ്ട്ര ബ്രാന്‍ഡിന്റെ വ്യാജ ഉല്‍പ്പന്നങ്ങള്‍ പിടികൂടി കുവൈത്ത്. വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ സുലൈബിയയിലെ സംഭരണ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയിലാണ് വ്യാജ ഓയില്‍ ഫില്‍ട്ടറുകള്‍ പിടികൂടിയത്. ബ്രാന്‍ഡുകളുടെ വ്യാജ ഉല്‍പ്പന്നങ്ങള്‍ രാജ്യത്തേക്ക് കടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. രാജ്യത്ത് ട്രേഡ് മാര്‍ക്ക് മോഷണം സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിക്കുന്നുണ്ട്. രാജ്യത്തെ നിയമവ്യവസ്ഥ പ്രകാരം ഇതിന് ഒന്നു മുതല്‍ മൂന്നു വര്‍ഷം വരെ തടവ് ലഭിക്കും. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/JELqdROJ3yH8vFB99zDpu8

https://www.kuwaitvarthakal.com/2022/05/16/latest-heres-a-great-free-app-that-teaches-english-fluently/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *