Posted By user Posted On

അവധിക്കാലം : വിമാനനിരക്ക് കുത്തനെ വർധിപ്പിച്ച് വിമാന കമ്പനികൾ

അവധിക്കാലം ആരംഭിച്ചതോടെ ഗൾഫിൽ നിന്ന് നാട്ടിലേക്കുള്ള വിമാനനിരക്ക് അഞ്ച് ഇരട്ടിയോളം ഉയർർത്തി വിമാന കമ്പനികൾ. അബുദാബിയിൽ നിന്ന് ഇത്തിഹാദ് വിമാനത്തിൽ ഈ ആഴ്ച നാട്ടിൽ പോയി ഓഗസ്റ്റിൽ മടങ്ങുന്ന ഒരാൾ ഒന്നരലക്ഷത്തിലധികം രൂപയാണ് വിമാന ടിക്കറ്റ് വരുന്നത്. കണക്‌ഷൻ വിമാനങ്ങളിൽ നാട്ടിൽ പോയി വരാൻ ഒരു നാലംഗ കുടുംബത്തിനു മൂന്നേമുക്കാൽ ലക്ഷം രൂപ വേണ്ടിവരും. നാളെ ദുബായിൽ നിന്നു കൊച്ചിയിലേക്കു പോയി ഓഗസ്റ്റ് 28ന് തിരിച്ചുവരാൻ നാലംഗ കുടുംബത്തിന് ഇൻഡിഗോയിൽ 2.5 ലക്ഷം രൂപയാണു നിരക്ക്.

കൂടാതെ അബുദാബിയിൽ നിന്ന് കൊച്ചിയിലേക്കു സർവീസ് ആരംഭിച്ച ഗൊ ഫസ്റ്റിൽ 3.39 ലക്ഷം രൂപയാണു നിരക്ക്. മുംബൈ വഴി കണക്‌ഷൻ വിമാനത്തിലാണു സീറ്റുള്ളത്. എയർ ഇന്ത്യ എക്സ്പ്രസിൽ 3.35 ലക്ഷം രൂപയും സ്പൈസ് ജെറ്റിൽ 3.5 ലക്ഷവും ഹാൻ എയറിൽ 3.7 ലക്ഷവും എയർ അറേബ്യയിൽ 3.8 ലക്ഷം രൂപയും ഇക്കോണമി ക്ലാസ് ടിക്കറ്റിനു നൽകണം. എമിറേറ്റ്സ് എയർലൈനിൽ 4.7 ലക്ഷം രൂപയാണ് കുറഞ്ഞ നിരക്ക്. ജൂലൈ പകുതി വരെ ഈ സ്ഥിതി തുടരാം. പണം കൊടുത്താലും ടിക്കറ്റ് കിട്ടാത്ത അവസ്ഥയും ഉണ്ടന്നും പരാതിയുണ്ട്.

മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള നിരക്ക്

ഒമാനിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് ഒരുവശത്തേക്കുമാത്രം 29000 രൂപയാണ് നിരക്ക്
ഇൻഡിഗോ വിമാനത്തിന് 20,000 രൂപ കൊച്ചിയിലേക്ക് ടിക്കറ്റ് കിട്ടാനുമില്ല
തിരുവനന്തപുരത്തേക്ക് സലാം എയർ, എയർ ഇന്ത്യ എക്സ്പ്രസ് വിമാനക്കമ്പനികൾ മാത്രമാണ് സർവീസ് നടത്തുന്നത്ബഹ്റൈനിൽ നിന്ന് തിരുവനന്തപുരത്തേക്ക് എയർഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകളില്ല. ഗൾഫ് എയറിന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും 57000 രൂപയലധികമാണ് നിരക്ക്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/JELqdROJ3yH8vFB99zDpu8

https://www.kuwaitvarthakal.com/2022/05/16/latest-heres-a-great-free-app-that-teaches-english-fluently/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *