കുവൈറ്റിൽ പുതിയ പ്രവാസി മെഡിക്കൽ ടെസ്റ്റിംഗ് സെന്റർ തുറന്നു
ആരോഗ്യ മന്ത്രാലയത്തിന്റെ അഞ്ചാമത് പ്രവാസി പരിശോധന കേന്ദ്രം ഞായറാഴ്ച മിഷ്‌റഫിലെ കുവൈറ്റ് ഇന്റർനാഷണൽ ഫെയർഗ്രൗണ്ടിൽ തുറന്നു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഖാലിദ് അൽ സയീദാണ് ഉദ്ഘാടനം ചെയ്തത്. പ്രതിദിനം 1,000 സന്ദർശകരെ ഉൾക്കൊള്ളാൻ കഴിയുന്നതാണ് പുതിയ കേന്ദ്രം. മറ്റ് കേന്ദ്രങ്ങളിലെ സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ കേന്ദ്രം തുറക്കുന്നത്. കേന്ദ്രത്തിൽ 10 രജിസ്ട്രേഷൻ കൗണ്ടറുകളും, 500 പേർക്ക് കാത്തിരിപ്പ് കേന്ദ്രവുമുണ്ട്. നാല് എക്സ്റേ മുറികളും 20 രക്തപരിശോധനാ ക്ലിനിക്കുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഡോക്‌ടർമാർ, നഴ്‌സുമാർ, എക്‌സ്‌റേ ടെക്‌നീഷ്യൻമാർ, അഡ്മിനിസ്‌ട്രേറ്റർമാർ എന്നിവരുൾപ്പെടെ 160 വ്യക്തികളാണ് കേന്ദ്രത്തിന്റെ ചുമതല വഹിക്കുന്നത്. പ്രതിദിനം 12 മണിക്കൂറാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/HGZJWJ7YDeHKYhAnrlH2OV
Comments (0)