Posted By user Posted On

രാജ്യത്തെ കൊവിഡ് സാഹചര്യം കൂടുതൽ മെച്ചപ്പെട്ട നീങ്ങിയിട്ടുണ്ടന്ന് ആരോ​ഗ്യ മന്ത്രാലയം

രാജ്യത്തെ കൊവിഡ് സാഹചര്യം കൂടുതൽ മെച്ചപ്പെട്ട നീങ്ങിയിട്ടുണ്ടന്ന് ആരോ​ഗ്യ മന്ത്രാലയം. അതുകൊണ്ട് തന്നെ പൊതുജനങ്ങൾക്ക് കോവിഡിനെ കുറിച്ച് യാതൊരുവിധ ആശങ്കയും വേണ്ടെന്നാണ് മന്ത്രാലയം പറയുന്നത്. കഴിഞ്ഞ ഏപ്രിൽ മുതൽ ഈ മാസം 21വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ രാജ്യത്തെ രോ​ഗമുക്തി നിരക്ക് 100 ശതമാനത്തിലേക്ക് എത്തിയിട്ടുണ്ടന്നും,152,000 പൗരന്മാർക്കും താമസക്കാർക്കും വാക്‌സിനുകൾ നൽകാൻ സാധിച്ചിട്ടുണ്ടന്നും, അധികൃതർ വ്യക്തമാക്കിയിട്ടുണ്ട് . വൈറസ് ബാധയുടെ ലക്ഷണങ്ങൾ കാണിക്കുന്നവരുമായുള്ള സമ്പർക്കം ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യമാണ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്. വീട്ടിലായാലും അല്ലെങ്കിൽ മറ്റേതെങ്കിലും സ്ഥലങ്ങളിലായാലും കൈകൾ കഴുകുന്നത് അടക്കമുള്ള മുൻകരുതലുകൾ പാലിക്കുന്നത് തുടരണം. രണ്ടാം ഡോസും ബൂസ്റ്റർ ഡോസും എല്ലാവരും ഉറപ്പായും സ്വീകരിക്കണമെന്നും വൃത്തങ്ങൾ പറഞ്ഞു. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/JELqdROJ3yH8vFB99zDpu8

https://www.kuwaitvarthakal.com/2022/05/16/latest-heres-a-great-free-app-that-teaches-english-fluently/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *