Posted By user Posted On

മയക്കുമരുന്ന് വ്യാപനം : കണക്കുകൾ പുറത്ത് വിട്ട് കുവൈത്ത്

അന്താരാഷ്ട്ര മയക്കുമരുന്ന് ദിനത്തിൽ മയക്കുമരുന്ന് വിപത്തിനെതിരെയുള്ള പോരാട്ടത്തിൽ കുവൈത്തും പങ്കാളിയാവുന്നു. ജൂൺ 26 നാണ് ലോകം മുഴുവനും അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനമായി ആചരിക്കുന്നത്. മയക്കുമരുന്നുകളെക്കുറിച്ചുള്ള വസ്തുതകൾ പങ്കിടുക, ജീവൻ രക്ഷിക്കുക’ എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം. മയക്കുമരുന്ന് മാഫിയയിൽ നിന്നും അതിന്റെ ഡീലർമാരിൽ നിന്നും രാജ്യം അടുത്തകാലത്തായി വലിയ ഭീഷണിയാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. മയക്കുമരുന്ന് രാജ്യത്തേക്ക് കടത്താനുള്ള പല ശ്രമങ്ങളും പരാജയപ്പെടുത്താൻ ആഭ്യന്തര മന്ത്രാലയത്തിനും ബന്ധപ്പെട്ട സുരക്ഷാ അധികൃതർക്ക് കഴിഞ്ഞു.

മെയ് 12 മുതൽ ജൂൺ 12 വരെ മാത്രം ഏകദേശം 15 മില്യൺ ദിനാർ മൂല്യമുള്ള മയക്കുമരുന്നാണ് അധികൃതർ പിടിച്ചെടുത്തത് എന്നാണ് കണക്കുകൾ പറയുന്നത്. ഇത് കുവൈത്തിലെ മുഴുവൻ ജനങ്ങളെയും രണ്ട് വർഷം മുഴുവൻ ഉപയോ​ഗിക്കാൻ പര്യാപ്തമായ അത്രയും മയക്കുമരുന്നാണ്. ഇതിനൊപ്പം മെയ് പകുതി മുതൽ പിടിച്ചെടുത്ത മൊത്തം മയക്കുമരുന്നിന്റെ ഏകദേശ വിപണി മൂല്യം 38 മില്യൺ ദിനാർ കവിഞ്ഞു.രാജ്യത്തിന്റെ ഭാവിതലമുറയക്ക് വരെ ഭീഷണിയാകുന്ന തരത്തിൽ മയക്കുമരുന്ന് വലിയ ഭീഷണിയായി മാറിക്കഴിഞ്ഞുവെന്ന് അധികൃതർ പറഞ്ഞു. ഇതിനെയെല്ലാം ശക്തമായി നേരിടാൻ ആണ് കുവൈത്ത് അധികൃതരുടെ തീരുമാനം.

കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/JELqdROJ3yH8vFB99zDpu8

https://www.kuwaitvarthakal.com/2022/05/16/latest-heres-a-great-free-app-that-teaches-english-fluently/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *