Posted By editor1 Posted On

കുവൈറ്റിൽ അടച്ചിട്ട സ്ഥലങ്ങളിൽ പുകവലി നിരോധിക്കാൻ നടപടി

കുവൈറ്റിൽ അടച്ചിട്ട സ്ഥലങ്ങളിലും ഹാളുകളും പുകവലിക്കുന്നതും നിരോധനം ഏർപ്പെടുത്താൻ നടപടി. ഇക്കാര്യത്തിൽ കുവൈറ്റ് മുനിസിപ്പാലിറ്റിയുടെ ഫിനാൻഷ്യൽ ആൻഡ് ലീഗൽ കമ്മിറ്റി നിർദേശം അംഗീകരിച്ചിട്ടുണ്ട്. നിശ്ചിത സ്ഥലങ്ങളിൽ മാത്രം പുകവലിക്കുന്നത് അനുവദിക്കുന്നതിനുള്ള നിർദ്ദേശമാണ് മുൻസിപ്പൽ സമിതി മുന്നോട്ടുവച്ചത്. പരിസ്ഥിതി കുടുംബ നിയമങ്ങൾക്ക് അനുസൃതമായാണ് ഈ നിർദ്ദേശം. ഈ വിഷയം എക്സിക്യൂട്ടീവ് മോഡിയുടെയും, നിയമ വിഭാഗത്തിന്റെയും അഭിപ്രായത്തിന് അയക്കാൻ തീരുമാനിച്ചതായി മുൻസിപ്പൽ കൗൺസിൽ അംഗം ഫഹദ് അൽ അബ്ദുൽ ജദർ പറഞ്ഞു. ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ പുകവലിക്കാരുള്ള രാജ്യം കുവൈറ്റ് ആണ്. മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകുന്ന തരത്തിലുള്ള പുകവലി നിയന്ത്രിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ പുകവലി നിർത്താൻ സഹായിക്കുന്ന 11 ക്ലിനിക്കുകൾ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് കുവൈറ്റ് ആരോഗ്യമന്ത്രാലയം. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/JELqdROJ3yH8vFB99zDpu8

https://www.kuwaitvarthakal.com/2022/05/16/latest-heres-a-great-free-app-that-teaches-english-fluently/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *