കുരങ്ങുപനി പരിശോധന കിറ്റുകൾ കുവൈറ്റിലെത്തിച്ചു
കുവൈറ്റിൽ കുരങ്ങുപനി കേസുകൾ കണ്ടെത്തുന്നതിനുള്ള പിസിആർ പരിശോധനയ്ക്കുള്ള പരിശോധന കിറ്റുകൾ എത്തിച്ചു. മൂക്കിൽ നിന്നും സ്രവം എടുത്താണ് കുരങ്ങുപനി പരിശോധന നടത്തുന്നത്. രോഗത്തെ പ്രതിരോധിക്കുന്നതിനുള്ള വാക്സിനായി നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിനുശേഷംഅതിനുള്ള കാത്തിരിപ്പിലാണ്. ഗുരുതരമായ കേസുകൾക്കും സമ്പർക്കം പുലർത്തുന്ന വർക്കും മാത്രമേ വാക്സിനുകൾ നൽകുകയുള്ളൂ. രോഗത്തിന് മരുന്നുകൾ ലഭ്യമായതിനാൽ കോവിഡ് പോലെ എല്ലാ ആളുകൾക്കും വാക്സിൻ എടുക്കേണ്ട ആവശ്യമില്ല. കുരങ്ങുപനി ബാധിച്ച രോഗികളെ ഐസൊലേറ്റ് ചെയ്യുന്നതിനായി ആശുപത്രികളിൽ ഐസലേഷൻ മുറികൾ ആരോഗ്യമന്ത്രാലയം സജ്ജമാക്കിയിട്ടുണ്ട്. കുവൈറ്റിൽ ഇതുവരെ കുരങ്ങുപനി കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/JELqdROJ3yH8vFB99zDpu8
Comments (0)