കുവൈറ്റിൽ ജോലിചെയ്ത വീട്ടിൽ നിന്നും സ്വർണം മോഷ്ടിച്ചു നാടുവിടാൻ ശ്രമിച്ച പ്രവാസി വനിത പിടിയിൽ
കുവൈറ്റിൽ ജോലി ചെയ്തിരുന്ന വീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ചു വിൽക്കാൻ ശ്രമിച്ച പ്രവാസി വനിത പിടിയിൽ. കുവൈറ്റ് സ്വദേശിയുടെ വീട്ടിൽ ജോലി ചെയ്യുകയായിരുന്ന ഫിലിപ്പീൻസ് സ്വദേശിയാണ് സ്വർണം മോഷ്ടിച്ച് വിൽപന നടത്താൻ ശ്രമിക്കുന്നതിനിടെ പോലീസിന്റെ പിടിയിലായത്. മോഷ്ടിച്ച സ്വർണവുമായി രാജ്യം വിടാൻ ആയിരുന്നു ഇവരുടെ പദ്ധതിയെങ്കിലും വിമാനത്താവളത്തിൽ സ്വർണം വാങ്ങിയതിന് ബില്ലുകൾ ഹാജരാക്കേണ്ടിവരും എന്നറിഞ്ഞതോടെയാണ് ഈ ശ്രമം ഉപേക്ഷിച്ച് ഇവർ സ്വർണ്ണം വിൽക്കാൻ ശ്രമിച്ചത്.
എന്നാൽ സ്വർണം വാങ്ങിയതിന്റെ ബില്ല് കൈവശം ഇല്ലാത്തതിനാൽ വിൽപനയും പരാജയപ്പെട്ടു. ഇതിനിടെ ഇവരുടെ തൊഴിലുടമ ആയ സ്വദേശി വനിത തന്റെ പാസ്പോർട്ടും, 2500 ദിനാർ വിലവരുന്ന സ്വർണാഭരണങ്ങളുമായി വീട്ടുജോലിക്കാരി കടന്നുകളഞ്ഞതായി പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് സ്വർണ്ണം വിൽക്കാൻ ശ്രമിച്ചെന്ന പരാതി ലഭിച്ചതോടെ പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/JELqdROJ3yH8vFB99zDpu8
Comments (0)