Posted By editor1 Posted On

കുവൈത്തിൽ ഇന്ത്യൻ പ്രവാസികൾ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കിയതായി പരാതി

കുവൈറ്റിൽ എത്തിയ ഇന്ത്യൻ പ്രവാസികളിൽ ചിലർ ഹാജരാക്കിയത് വ്യാജ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആണെന്ന് ആരോപണം. ഇന്ത്യൻ പ്രവാസികളായ വീട്ടുജോലിക്കാരെ നിയമിച്ച സ്പോൺസർമാർ പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് പുതുക്കുന്നതിനായി അപേക്ഷിച്ചപ്പോഴാണ് ഇവരുടെ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയത്. ഇവയിൽ ഇന്ത്യയിലെ കുവൈറ്റ്‌ എംബസിയുടെ സീലുകൾ ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച അഭ്യൂഹങ്ങളോട് പ്രതികരിക്കണമെന്ന് കുവൈറ്റ് പാർലമെന്റ് അംഗം മുബാറക്ക് അൽ ഹജ്റഫ്, കുവൈറ്റ് വിദേശകാര്യ മന്ത്രി ശൈഖ് അഹമ്മദ് നാസർ അൽ മുഹമ്മദിനോട് ആവശ്യപ്പെട്ടു.

ഇത്തരത്തിൽ സർട്ടിഫിക്കറ്റുകളിൽ സീലുകൾ വരാൻ ഇന്ത്യയിലെ കുവൈറ്റ് എംബസി തങ്ങളുടെ സീനുകൾ നഷ്ടപ്പെട്ടതായി അറിയിച്ചിട്ടുണ്ട് എന്നും, ഇത്തരത്തിൽ സീലുകൾ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ ഇതിനെതിരെ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കുവൈറ്റ് വിദേശകാര്യ മന്ത്രാലയത്തോട് പാർലമെന്റ് അംഗം മുബാറക് അൽ ഹജ്റഫ് ആരാഞ്ഞു. വിവിധ രാജ്യങ്ങളിലുള്ള കുവൈറ്റ് എംബസികളിലെ സീലുകൾ ഇത്തരത്തിൽ മോഷ്ടിക്കപ്പെടാതിരിക്കാൻ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/JELqdROJ3yH8vFB99zDpu8

Comments (0)

Leave a Reply

Your email address will not be published. Required fields are marked *