കുവൈറ്റിൽ 100 ഉച്ചവിശ്രമ നിയമ ലംഘനങ്ങൾ കണ്ടെത്തി
കുവൈറ്റിൽ നടപ്പിലാക്കിയ ഉച്ച വിശ്രമ നിയമവുമായി ബന്ധപ്പെട്ട് 100 നിയമലംഘനങ്ങൾ കണ്ടെത്തി. 155 തൊഴിലിടങ്ങളിൽ അധികൃതർ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. ഇത്തരത്തിലുള്ള നിയമ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി നൽകിയ വാട്സപ്പ് നമ്പറിലൂടെ ഒൻപത് പരാതികളും ലഭിച്ചു. പരിശോധന നടത്തി ഇടങ്ങളിൽ 51 സ്ഥലങ്ങളിൽ നിയമ പാലിക്കപ്പെടുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. മുബാറക് അൽ കബീർ ഗവർണറേറ്റിലെ അൽ മസായീൽ ഏരിയയിൽ 12 കൺസ്ട്രക്ഷൻ സൈറ്റുകളിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ അൻപതിലധികം തൊഴിലാളികളെ അറസ്റ്റ് ചെയ്തിരുന്നു. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ഭാഗമായി, രാജ്യത്തെ ചൂടേറിയ വരുന്ന സാഹചര്യത്തിൽ പകൽ 11 മണി മുതൽ 4 മണി വരെ തുറസ്സായ സ്ഥലങ്ങളിലുള്ള ജോലികൾക്കാണ് വിലക്കേർപ്പെടുത്തിയിരുന്നത്. ഇത്തരത്തിലുള്ള നിയമലംഘനങ്ങൾ കണ്ടെത്തിയാൽ മുന്നറിയിപ്പ് നൽകുന്നതിനു പുറമേ നിയമ നടപടികളും സ്വീകരിക്കുന്നതാണ്. കമ്പനിയുടെ ഫയലുകളും ക്ലോസ് ചെയ്യുകയും, ഓരോ തൊഴിലാളിക്കും നൂറ് ദിനാർ എന്ന നിരക്കിൽ പിഴ ഈടാക്കുകയും ചെയ്യും. പിന്നീടും ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കുന്നതാണ്. തൊഴിലാളികൾക്കെതിരെയും നടപടിയുണ്ടാകും. തൊഴിലാളികളെ നിർബന്ധിച്ച് ജോലി ചെയ്യുന്ന തൊഴിലുടമകൾക്ക് എതിരെയും നടപടികൾ സ്വീകരിക്കുന്നതാണ്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/JELqdROJ3yH8vFB99zDpu8
Comments (0)