ഉപേക്ഷിക്കപ്പെട്ട 687 വാഹനങ്ങൾ നഗരസഭ ലേലം ചെയ്യും
കുവൈറ്റ് മുനിസിപ്പാലിറ്റി 687 ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ ലേലത്തിനായി മിന അബ്ദുല്ലയിലെ ഗാരേജിൽ വിൽക്കാൻ ഒരുക്കിയിരിക്കുന്നതായി റിപ്പോർട്ട്. ,
ഈ വാഹനങ്ങളെ മൂന്നായി തരംതിരിച്ചിട്ടുണ്ടെന്ന് മുനിസിപ്പാലിറ്റി വെളിപ്പെടുത്തി – ഒന്ന് 240 വാഹനങ്ങളും രണ്ടാമത്തേതിൽ 227 വാഹനങ്ങളും മൂന്നാമത്തേതിൽ 220 വാഹനങ്ങളും ഉൾപ്പെടുന്നു. ഈ വാഹനങ്ങൾക്കെല്ലാം പ്ലേറ്റ് നമ്പറുകളുമുണ്ട്. ജൂൺ 15 ന് ഉച്ചയ്ക്ക് 12:00 ന് ശേഷം മിന അബ്ദുല്ലയിലെ ഗാരേജ് സന്ദർശിച്ച് വാഹനങ്ങൾ നേരിട്ട് പരിശോധിക്കാൻ താൽപ്പര്യമുള്ള എല്ലാ കക്ഷികളോടും മുനിസിപ്പാലിറ്റി നിർദ്ദേശിച്ചു. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IDwxGh3Atoa4xDAm5OEfIg
Comments (0)