Posted By editor1 Posted On

അറബ് രാജ്യങ്ങളിൽ ഏറ്റവും കൂടിയ താപനില കുവൈറ്റിൽ

വേനൽക്കാലത്തെ മൂന്ന് മാസങ്ങളിൽ അറബ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുക കുവൈറ്റ് സിറ്റിയിലെന്ന് റിപ്പോർട്ട്‌. ഈ മാസങ്ങളിൽ കുവൈറ്റിലെ ശരാശരി താപനില 45 ഡിഗ്രി സെൽഷ്യസും, പരമാവധി താപനില 51 ഡിഗ്രി സെൽഷ്യസ് വരെയും എത്തും. അറബ് ഗൾഫ് സെന്റർ ഫോർ റിസർച്ച് ആൻഡ് സ്റ്റഡീസിന്റെ “ദശകങ്ങളിലെ ഏറ്റവും ദൈർഘ്യമേറിയതും ചൂടേറിയ തുമായ അറബ് വേനൽ: വരൾച്ചയുടെയും തീപിടുത്തത്തിൽ ഉയർന്ന അപകടസാധ്യതകൾ” എന്ന വിഷയത്തിൽ നടത്തിയ സമീപകാല വിശകല റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ സൂചിപ്പിക്കുന്നത്.

മറ്റു അറബ് തലസ്ഥാന നഗരങ്ങളിലെ ശരാശരി പരമാവധി താപനില നോക്കിയാൽ ബാഗ്ദാദ് (44 – 50 ), റിയാദ് (43 – 49 ), അബുദാബി (43 – 49 ) 42- 47), ദോഹ (41, 47)എന്നിങ്ങനെയാണ്. 41 ഡിഗ്രി ശരാശരിയും 44 ഡിഗ്രി പരമാവധി താപനിലയുള്ള കാർട്ടും ആറാം സ്ഥാനത്താണ്. മനാമ (38-45), മസ്കറ്റ് (37-46), ഡമാസ്കസ് (36-44), കെയ്റോ (36-43), ട്രിപ്പോളി (35 – 45 ), മൊഗാദിഷു (34 -36 ), ടുണീഷ്യ (33 – 44 ), അമ്മാൻ (32 -39 ) സന (31- 36 റാമല്ല (30 – 31 ), അൾജീരിയ (29-40 ), ബെയ്റൂത്ത്(28 – 34 ), റബത്ത് (28 -31 ) എന്നിങ്ങനെയാണു മറ്റു അറബ് തലസ്ഥാന നഗരങ്ങളിലെ ശരാശരി പരമാവധി താപ നിലയെന്നും റിപ്പോർട്ടിൽ പറയുന്നു. അറബ് തലസ്ഥാന നഗരങ്ങളിൽ ശരാശരി താപനിലയിൽ ഏറ്റവും അവസാനമുള്ളത് കൊമോറോസിന്റെ തലസ്ഥാനമായ മൊറോണിയാണ്. ഇവിടെ ശരാശരി താപനില 28 ഡിഗ്രി സെൽഷ്യസും, പരമാവധി താപനില 30 ഡിഗ്രി സെൽഷ്യസും ആണ്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IDwxGh3Atoa4xDAm5OEfIg

Comments (0)

Leave a Reply

Your email address will not be published. Required fields are marked *