Posted By user Posted On

നിയമലംഘനം :കടകൾ പൂട്ടിച്ച് വാണിജ്യ മന്ത്രാലയം

സാൽമിയയിലെ സ്വർണാഭരണ കട അടച്ചുപൂട്ടിപിച്ച് വാണിജ്യ മന്ത്രാലയം. അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാജ സ്വർണ്ണ കരകൗശല വസ്തുക്കൾ പ്രദർശിപ്പിക്കുകയും വിൽക്കുകയും ചെയ്യുക, അറബിക്ക് അല്ലാതെ മറ്റൊരു ഭാഷയിൽ ഇൻവോയ്‌സുകൾ നൽകുക, നിയമവിരുദ്ധമായ മതചിഹ്നങ്ങളുള്ള ആഭരണങ്ങൾ പ്രദർശിപ്പിക്കുകയും വിൽക്കുകയും ചെയ്യുക എന്നിങ്ങനെയുള്ള നിയമലംഘനങ്ങൾ കാരണമാണ് അടച്ചു പൂട്ടിയത്. വാണിജ്യ നിയന്ത്രണ സംഘം നടത്തിയ നിരീക്ഷണത്തിനും പരിശോധനയ്ക്കും തുടർനടപടികൾക്കും ശേഷമാണ് പിടികൂടിയത്. പർച്ചേസ് ഇൻവോയ്‌സിൽ ഉപഭോക്താവിന്റെ ഡാറ്റ സൂക്ഷിക്കാത്തതിനും മാനുവൽ നോൺ-ഇലക്‌ട്രോണിക് ഇൻവോയ്‌സുകൾ നൽകിയതിനും ലംഘനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IDwxGh3Atoa4xDAm5OEfIg

Comments (0)

Leave a Reply

Your email address will not be published. Required fields are marked *