Posted By user Posted On

കുവൈത്ത് : തെ​രു​വു​നാ​യ്ക്ക​ളെ​യും പൂ​ച്ച​ക​ളെ​യും കൊ​ല്ലു​ന്ന​ത് വ്യാ​പ​ക​മാ​കുന്നു

കു​വൈ​ത്തി​ൽ തെ​രു​വു​നാ​യ്ക്ക​ളെ​യും പൂ​ച്ച​ക​ളെ​യും കൊ​ല്ലു​ന്ന​ത് വ്യാ​പ​ക​മാ​കു​ന്നതായി റിപ്പോർട്ട്. നാ​ലു​ദി​വ​സ​ത്തോ​ളം ന​ര​കി​ച്ച് ജീ​വി​ച്ച് ഒ​ടു​വി​ൽ ജീ​വ​ൻ ന​ഷ്ട​മാ​കു​ന്ന രീ​തി​യി​ലു​ള്ള വി​ഷ​മാ​ണ് ഭ​ക്ഷ​ണ​ത്തി​ൽ ക​ല​ർ​ത്തി ന​ൽ​കിയാണ് ഇവരെ കൊല്ലുന്നതന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഫ്രൈ​ഡേ മാ​ർ​ക്ക​റ്റ്, അ​ൽ റാ​യ് ഭാ​ഗ​ത്ത് ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ നി​ര​വ​ധി തെ​രു​വു​നാ​യ്ക്ക​ളും പൂ​ച്ച​ക​ളും ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. വ​ന്ധ്യം​ക​രി​ച്ച് വ്യാ​പ​നം ത​ട​യു​ന്ന​തി​ന് പ​ക​രം മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യ രീ​തി​യി​ൽ കൊ​ല്ലു​ന്ന​തി​നെ​തി​രെ മൃ​ഗ​സ്നേ​ഹി​ക​ൾ രം​ഗ​ത്തെ​ത്തിയിട്ടുണ്ട് . മൃ​ഗ​സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ൾ സ്ഥാ​പി​ക്കാ​നും മൃ​ഗ​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ട് പ്ര​വ​ർ​ത്ത​ക​ർ ഓ​ൺ​ലൈ​ൻ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ചി​ല സ്വ​ദേ​ശി​ക​ൾ വി​ദേ​ശ​ത്തു​നി​ന്ന്​ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന നാ​യ്ക്ക​ളെ പി​ന്നീ​ട്​ തെ​രു​വി​ലേ​ക്ക്​ ഇ​റ​ക്കി​വി​ടു​ന്ന​തും വീ​ടു​ക​ളി​ൽ​നി​ന്ന്​ ഓ​ടി​പ്പോ​വു​ന്ന​തു​മാ​ണ്​ കു​വൈ​ത്തി​ൽ മു​ൻ​കാ​ല​ത്തെ അ​പേ​ക്ഷി​ച്ച്​ ഈ ​പ്ര​തി​ഭാ​സം വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. .ഇതിനെതിരെ ഉചിതമായ നടപടി എടുക്കണമെന്നാണ് മൃഗസ്നേഹികൾ പറയുന്നത്. വന്ധ്യം​ക​രി​ക്കു​ക, താ​ൽ​ക്കാ​ലി​ക അ​ഭ​യ​കേ​ന്ദ്ര​ങ്ങ​ളി​ൽ പാ​ർ​പ്പി​ക്കു​ക തു​ട​ങ്ങി​യ പ​രി​ഹാ​ര നി​ർ​ദേ​ശ​ങ്ങ​ളാ​ണ് ഇ​വ​ർ മു​​ന്നോ​ട്ടു​വെ​ക്കു​ന്ന​ത്. കുവൈറ്റിലെവാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IDwxGh3Atoa4xDAm5OEfIg

Comments (0)

Leave a Reply

Your email address will not be published. Required fields are marked *