കുവൈറ്റിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്നതായി ആരോഗ്യമന്ത്രാലയം
കുവൈറ്റിൽ കോവിഡ് കേസുകൾ വർധിക്കുന്നതായി ആരോഗ്യമന്ത്രാലയം. എന്നാൽ നിലവിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ആരോഗ്യ മന്ത്രാലയത്തിലെ പൊതുജനാരോഗ്യ വിഭാഗം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. ബുഥൈന പറഞ്ഞു. ആരോഗ്യമന്ത്രാലയം ആഗോളതലത്തിലും, പ്രാദേശികമായും നിലവിലുള്ള എപ്പിഡെമിയോളജിക്കൽ സാഹചര്യം നിരീക്ഷിക്കുന്നുണ്ടെന്നും, ആശുപത്രികളിൽ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിക്കപ്പെടുന്ന രോഗികളുടെ എണ്ണം നിലവിൽ ആശ്വാസകരം ആണെന്നും, നിലവിലെ സാഹചര്യങ്ങൾ ആരോഗ്യ സംവിധാനത്തിന് ഒരു തരത്തിലുള്ള സമ്മർദ്ദങ്ങൾ നൽകുന്നില്ലെന്നും അവർ വ്യക്തമാക്കി. കുവൈറ്റിലെവാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IDwxGh3Atoa4xDAm5OEfIg
Comments (0)