രാജ്യത്തിന്റ ക്രിമിനൽ സ്റ്റാറ്റസ് ഇനി ഓൺലൈൻ വഴിയും ലഭ്യമാകും
രാജ്യത്തിന്റ ക്രിമിനൽ സ്റ്റാറ്റസ് റിപ്പോർട്ട് ഓൺലൈൻ വഴി ലഭ്യമാകുന്ന സേവനം ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം. സഹൽ എന്ന ആപ്ലിക്കേഷൻ വഴിയാണ് വിവരങ്ങൾ കിട്ടുക. ക്രിമിനൽ എവിഡൻസ് വിഭാഗമാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഇൻഫർമേഷൻ സിസ്റ്റം ഡിപ്പാർട്മെന്റിന്റെ സഹായത്തോടെ വ്യക്തികളുടെ ക്രിമിനൽ സ്റ്റാറ്റസ് റിപ്പോർട്ട് അനുവദിക്കുന്നതിന് സൗകര്യം ഒരുക്കിയത്. ആധികാരികത ഉറപ്പാക്കാൻ കഴിയുന്ന തരത്തിൽ ക്യു.ആർ സെക്യൂരിറ്റി കോഡ് സഹിതമാണ് ക്രിമിനൽ സ്റ്റാറ്റസ് ഇഷ്യൂ ചെയ്യുകയെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തിന് അകത്തുനിന്നും പുറത്തുനിന്നും ഇവയുടെ ആധികാരികത പരിശോധിക്കാം എന്നതും മറ്റൊരു പ്രത്യേകതയാണ്. നാട്ടിലെ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് സമാനമായ രേഖയാണ് ക്രിമിനൽ സ്റ്റാറ്റസ് റിപ്പോർട്ട്. വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HkW2MDDrBaI0H9cuHbvnzE
Comments (0)