Posted By editor1 Posted On

ജാബർ ഹോസ്പിറ്റലിൽ പുതിയ ഓങ്കോളജി വിഭാഗം തുറന്ന് ആരോഗ്യ മന്ത്രാലയം

കുവൈറ്റ് കാൻസർ സെന്ററിന് പുറത്ത് രാജ്യത്തെ എല്ലാ പ്രദേശങ്ങളിൽ നിന്നുമുള്ള പൗരന്മാർക്കും വേണ്ടിയുള്ള ആദ്യത്തെ ഓങ്കോളജി വിഭാഗം ജാബർ ഹോസ്പിറ്റലിൽ കുവൈറ്റ് ആരോഗ്യ മന്ത്രി ഡോ. ഖാലിദ് എം.എസ്. എ.ഐ സയീദ് ഉദ്ഘാടനം ചെയ്തു. കുവൈറ്റ് കാൻസർ കൺട്രോൾ സെന്റർ രാജ്യത്തെ എല്ലാ പ്രദേശങ്ങളിൽ നിന്നുമുള്ള പൗരന്മാർക്ക് സേവനം നൽകുമെന്ന് അൽ സയീദ് അറിയിച്ചു. എല്ലാ പൗരന്മാർക്കും ആവശ്യമായ ഏറ്റവും മികച്ച ഗുണനിലവാരമുള്ള മാനദണ്ഡങ്ങൾക്കനുസൃതമായി സേവനവും, ആരോഗ്യ പരിരക്ഷയും ലഭ്യമാക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ പദ്ധതിക്ക് വിധേയമായി, രാജ്യത്തെ ആരോഗ്യ സേവനം നവീകരിക്കുന്നതിനും അതിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ സംവിധാനം. അത്യാധുനിക സാങ്കേതികവിദ്യകൾ, ഉപകരണങ്ങൾ, സ്പെഷ്യലൈസ്ഡ് മെഡിക്കൽ സ്റ്റാഫ് എന്നിവയാലാണ് ഈ വകുപ്പ് സജ്ജീകരിച്ചിരിക്കുന്നത്.

ജഹ്‌റ മെഡിക്കൽ സിറ്റിയിൽ മറ്റൊരു ഓങ്കോളജി ഡിപ്പാർട്ട്‌മെന്റ് സജ്ജീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ വിവിധ മേഖലകളിലെ ആരോഗ്യ കേഡർമാരുടെ ആത്മാർത്ഥമായ പരിശ്രമത്തിന് നന്ദിയുയും അറിയിച്ചു. മെഡിക്കൽ സ്റ്റാഫിന്റെ സാന്നിധ്യവും ക്യാൻസർ രോഗനിർണ്ണയത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഉപകരണമായ പെറ്റ് സ്കാൻ ഉപകരണം പോലുള്ള ഉപകരണങ്ങളുടെ ലഭ്യതയും അദ്ദേഹം ചൂണ്ടിക്കാട്ടി. കുവൈറ്റ് കാൻസർ കൺട്രോൾ സെന്ററിന് മേലുള്ള സമ്മർദ്ദം ലഘൂകരിക്കാനാണ് ഡിപ്പാർട്ട്‌മെന്റ് തുറക്കുന്നതെന്ന് ജാബർ ഹോസ്പിറ്റലിലെ ഓങ്കോളജി വിഭാഗം മേധാവി ഡോ. ഫൈസൽ അൽ ടെർകൈറ്റ് പറഞ്ഞു. ക്ലിനിക്കുകളും, മുറികളും സജ്ജീകരിക്കുന്നതിലും വകുപ്പിന് അത്യാധുനിക സാങ്കേതിക വിദ്യകൾ ലഭ്യമാക്കുന്നതിലും മന്ത്രാലയത്തിലെ എഞ്ചിനീയറിംഗ് മേഖലയുടെ പങ്കിനെ അദ്ദേഹം അഭിനന്ദിച്ചു. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HkW2MDDrBaI0H9cuHbvnzE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *