പോലീസ് ക്ലിയറൻസ് നൽകാൻ ഇ-സേവനം ആരംഭിച്ച് ആഭ്യന്തര മന്ത്രാലയം
ക്രിമിനൽ എവിഡൻസ് ജനറൽ ഡിപ്പാർട്ട്‌മെന്റ് പ്രതിനിധീകരിക്കുന്ന ആഭ്യന്തര മന്ത്രാലയം, മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻഫർമേഷൻ സിസ്റ്റംസുമായി സഹകരിച്ച്, സുരക്ഷാ ക്യുആർ കോഡ് ഉപയോഗിച്ച് ‘സഹേൽ’ ആപ്ലിക്കേഷനിൽ ഇലക്ട്രോണിക് ആയി ക്രിമിനൽ സ്റ്റാറ്റസ് നൽകുന്നതിനുള്ള സേവനം ബുധനാഴ്ച ആരംഭിച്ചു.
മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ആണ് ഈക്കാര്യം അറിയിച്ചത്. പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും, വിരമിച്ച ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ സബാഹിന്റെയും നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ സേവനം. എല്ലാ പൗരന്മാർക്കും താമസക്കാർക്കും സമയം ലാഭിക്കുന്നതിനും, അവരുടെ ഇടപാടുകൾ എളുപ്പത്തിൽ പൂർത്തിയാക്കുന്നതിനുമായി ഡിജിറ്റൽ പരിവർത്തനത്തിലെ രാജ്യത്തിന്റെ ശ്രമങ്ങളുടെ വിജയത്തിന് ഫലപ്രദമായി സംഭാവന നൽകുന്നതിന് ഈ പുതിയ സേവനം ആരംഭിക്കാനുള്ള മന്ത്രാലയത്തിന്റെ താൽപ്പര്യം വകുപ്പ് ഊന്നിപ്പറഞ്ഞു. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HkW2MDDrBaI0H9cuHbvnzE
Comments (0)