കുവൈറ്റിലേക്ക് കടൽമാർഗം കടത്താൻ ശ്രമിച്ച 200 കിലോയോളം വരുന്ന ഹാഷിഷ് അധികൃതർ പിടികൂടി. അഹമ്മദിയയ്ക്ക് സമീപം ഇന്നലെ വൈകുന്നേരമാണ് കടലിൽ ഉപേക്ഷിച്ചനിലയിൽ ഹാഷിഷ് നിറച്ച ബാഗുകൾ കോസ്റ്റ് ഗാർഡ് നടത്തിയ പട്രോളിങ്ങിനിടെ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ബാഗിൽ നിന്നും 200 കിലോ വരുന്ന ഹാഷിഷ് കണ്ടെത്തിയത്. കോസ്റ്റ് ഗാർഡ് ജനറൽ അഡ്മിനിസ്ട്രേഷൻ ഡ്യൂട്ടി ഫോഴ്സ് പെട്രോളിന് രാജ്യത്തിന് തെക്ക് പ്രദേശത്തെ സമുദ്രത്തിൽ നടത്തുന്ന പതിവ് പരിശോധനയ്ക്കിടെയാണ് ഹാഷിഷ് കണ്ടെത്തിയത്. സംഭവത്തിൽ മാരിടൈം സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HkW2MDDrBaI0H9cuHbvnzE