Posted By editor1 Posted On

കുവൈറ്റിലെ വിദേശികളുടെ താമസ സന്ദർശക വിസ കാലാവധി പരമാവധി മൂന്നു മാസം; വീണ്ടും പുതുക്കി നൽകില്ല

കുവൈത്തിലെ വിദേശികളുടെ താമസ നിയമത്തിൽ വീണ്ടും മാറ്റങ്ങൾ വരുത്തി. കഴിഞ്ഞദിവസം കുവൈറ്റ് പാർലമെന്റിലെ ആഭ്യന്തര, പ്രതിരോധ സ്റ്റാൻഡിങ് കമ്മിറ്റി കഴിഞ്ഞ ദിവസം അംഗീകാരം നൽകിയ വിദേശികളുടെ താമസ നിയമത്തിന്റെ പ്രധാനലക്ഷ്യം വിസ കച്ചവടക്കാരെ നിയന്ത്രിക്കുക എന്നതാണെന്ന് സമിതി അധ്യക്ഷൻ അദൂൺ അൽ ഹമ്മദ് പറഞ്ഞു. പുതിയ ബില്ല് പ്രകാരം ഇത്തരത്തിൽ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് പിഴയും തടവും ലഭിച്ചേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ ബില്ല് പ്രകാരം കുവൈത്തിലേക്ക് സന്ദർശക വിസയിൽ വരുന്നവർക്ക് മൂന്നുമാസത്തിനുശേഷം താമസ വിസ ലഭിച്ചില്ലെങ്കിൽ അയാൾ രാജ്യം വിടണമെന്നും, മൂന്നു മാസത്തിനുശേഷം സന്ദർശക വിസ പുതുക്കി നൽകില്ല. ആർട്ടിക്കിൾ 11 ഉൾപ്പെടുത്തിയ ഈ വ്യവസ്ഥ സന്ദർശക വിസ കാലാവധി ഒരു വർഷമാണ് എന്ന് തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ആർട്ടിക്കിൾ 13 പ്രകാരം ഒരു വിദേശിക്ക് അഞ്ചുവർഷത്തിൽ കൂടാതെയുള്ള താമസരേഖ നേടാനും, ഇത് അഞ്ചുവർഷത്തിനുശേഷം പുതുക്കാനും കഴിയും. കഴിഞ്ഞദിവസമാണ് വിദേശികളുടെ താമസ നിയമ ഭേദഗതിക്ക് അംഗീകാരം നൽകിയത്. ഇതേതുടർന്ന് സന്ദർശക വിസ കാലാവധി ഒരു വർഷമായി ഉയർത്തിയത് അംഗീകരിക്കില്ലെന്നും, കൂടാതെ സന്ദർശക വിസ കാലാവധി 15 ദിവസമായി പരിമിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ട എംപിമാരും, വിമർശകരും പ്രതിഷേധിച്ചിരുന്നു. ഇതിനെത്തുടർന്നാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തി സന്ധ്യ അധ്യക്ഷൻ പ്രസ്താവന പുറപ്പെടുവിച്ചത്.കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HkW2MDDrBaI0H9cuHbvnzE

https://www.kuwaitvarthakal.com/2022/05/16/latest-heres-a-great-free-app-that-teaches-english-fluently/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *