കുവൈറ്റില്‍ ആറ് മാസത്തിലധികം രാജ്യത്തിന് പുറത്തുവഴിയുന്ന ഗാര്‍ഹിക തൊഴിലാളികളുടെ താമസരേഖ റദ്ദാക്കും
കുവൈത്ത്: കുവൈറ്റില്‍ ആറു മാസമോ അതില്‍ കൂടുതലോ കാലയളവില്‍ രാജ്യത്തിന് പുറത്തു കഴിയുന്ന ഗാര്‍ഹിക തൊഴിലാളികളുടെ താമസ രേഖ സ്വമേധയാ റദ്ദാക്കുന്ന നിയമം പുനരാരംഭിക്കുന്നതായി താമസ രേഖാ വിഭാഗം പ്രഖ്യാപിച്ചു. അതേ സമയം ഇത് അനുസരിച്ച് ഇവര്‍ രാജ്യത്തിന് പുറത്തു കഴിയുന്ന കാലയളവ് 1/12/2021 മുതല്‍ 6 മാസ ക്കാലത്തേക്ക് കണക്കാക്കപ്പെടുമെന്നും തുടര്‍ന്ന് ഈ കാലയളവില്‍ രാജ്യത്തേക്ക് തിരിച്ചെത്താത്തവരുടെ താമസരേഖ സാധുവാണെങ്കില്‍ പോലും സ്വമേധയാ റദ്ധാക്കപ്പെടുമെന്നും അധികൃതര്‍ വ്യക്തമാക്കി.കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GMnZcdxRf1p2lfieM0zU39
മാത്രമല്ല, 6 മാസത്തില്‍ (180 ദിവസം ) കൂടുതല്‍ രാജ്യത്തിനു പുറത്ത് കഴിഞ്ഞാല്‍ താമസ രേഖ സ്വമേധയാ റദ്ധാകുന്ന നിയമം കോവിഡ് സാഹചര്യത്തില്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഈ തീരുമാനമാണു ഇപ്പോള്‍ നിര്‍ത്തലാക്കുന്നതെന്നും ആഭ്യന്തര മന്ത്രാലയത്തിലെ പൊതു സമ്പര്‍ക്ക വിഭാഗം വ്യക്തമാക്കി. അതേ സമയം 6 മാസത്തില്‍ കൂടുതല്‍ കാലം രാജ്യത്തിനു പുറത്ത് കഴിയാന്‍ താല്‍പര്യമുള്ള ഗാര്‍ഹിക തൊഴിലാളികളുടെ സ്‌പോണ്‍സര്‍മ്മാര്‍ കാലാവധി തികയുന്നതിനു മുമ്പായി അതാത് ഗവര്‍ണ്ണറേറ്റുകളിലെ സേവന കേന്ദ്രങ്ങളില്‍ ഇതിനായി പ്രത്യേക അപേക്ഷ സമര്‍പ്പിക്കേണ്ടതാണേന്നും മന്ത്രാലയം വ്യക്തമാക്കി. ഇത്തരത്തിലുള്ള നിരവധി നിയമങ്ങള്‍ നിലനില്‍ക്കുന്ന രാജ്യമാണ് കുവൈറ്റ്.
Comments (0)