കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളി ക്ഷാമമോ? അധികൃതരുടെ വിലയിരുത്തല്‍ ഇങ്ങനെ
കുവൈത്ത്: ഗാര്‍ഹിക തൊഴിലാളി ക്ഷാമം ഉടന്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റിന് പരമാവധി ചെലവ് 890 ദിനാര്‍ ആയി വാണിജ്യ മന്ത്രാലയം നിജപ്പെടുത്തിയിട്ടുണ്ട്. വിമാന ടിക്കറ്റും പിസിആര്‍ പരിശോധനയ്ക്കും അടക്കമുള്ളതാണ് ഈതുക. ഇത് റിക്രൂട്ടിംഗ് സംവിധാനത്തെ പ്രതിസന്ധിയിലാക്കുകയാണെന്നും നിര്‍ത്തിവയ്‌ക്കേണ്ട തരത്തിലേക്ക് എത്തിച്ചെന്നും റിക്രൂട്ട്‌മെന്റ് ഓഫീസ് ഉടമകള്‍ പറയുന്നു.
കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GMnZcdxRf1p2lfieM0zU39
എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി കമ്പനികള്‍ വലിയ നഷ്ടമാണ് അനുഭവിച്ച് കൊണ്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് വാണിജ്യ മന്ത്രി ഫഹദ് അല്‍ ഷരിയാനുമായി റിക്രൂട്ട്‌മെന്റ് ഓഫീസ് ഉടമകള്‍ ചര്‍ച്ച നടത്തിയിരുന്നു. ഈ അവസ്ഥ മുതലാക്കി നടക്കുന്ന ബ്ലാക്ക് മാര്‍ക്കറ്റിനെ കുറിച്ച് മന്ത്രിയെ ധരിപ്പിച്ചതായി ഉടമകളില്‍ ഒരാളായ ബാസ്സം അല്‍ ഷമ്മാരി പറഞ്ഞു.
കുവൈത്തിന്റെ ചില അയല്‍രാജ്യങ്ങളില്‍ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റിനായി പരമാവധി 2000 ദിനാറിന് അടുത്ത് വരെയാണ് അനുവദിക്കുന്നത്. ഇവിടെ 890 ദിനാര്‍ മാത്രമാണ്. ചില രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റിന് മാത്രം 900 ദിനാര്‍ വരെ ചെലവാകും. ഇതിന്റെ വിമാന ടിക്കറ്റ് ഉള്‍പ്പടെ നല്‍കുമ്പോള്‍ കമ്പനികളുടെ നഷ്ടം എത്രത്തോളമാണെന്ന് മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)