കുവൈത്തിൽ കഴിഞ്ഞ ഒന്നര മാസത്തിനകം 17,000 പേർ പ്രതിരോധ വാക്സിന്റെ സെക്കന്റ് ഡോസെടുത്തു
കുവൈറ്റ്: കോവിഡ് പൂർണ്ണമായും ലോകത്തിൽ നിന്നും മാറിയിട്ടില്ല. പല രാജ്യങ്ങളിലും ഇന്നും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വൈറസിനെ പ്രതിരോധിക്കാൻ കുവൈത്തിൽ കഴിഞ്ഞ 37 ദിവസങ്ങൾക്കകം കോവിഡ് പ്രതിരോധ വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചത് 17 ആയിരം പേർ. ഇതേ കാലയളവിൽ രാജ്യത്തെ സ്വദേശികളും വിദേശികളുമായ 56 ആയിരം പേർ ബൂസ്റ്റർ ഡോസ് സ്വീകരിക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഏപ്രിൽ 19 മുതൽ മെയ് 26 വരെയുള്ള കാലയളവിലാണു ഇത്.അതേ പോലെ രാജ്യത്ത് വാക്സിനേഷനു അർഹരായ 84.3 ശതമാനം പേർ സെകന്റ് ഡോസ് വാക്സിനേഷൻ പൂർത്തിയാക്കിയതായും മന്ത്രാലയം വ്യക്തമാക്കി.അഹമ്മദി ഗവർണർറ്റിലെ താമസക്കാർക്ക് ഇന്ന് മുതൽ ഫിന്താസ് ഹെൽത് സെന്ററിൽ കോവിഡ് പ്രതിരോധ വാക്സിനേഷൻ സൗകര്യം ഒരുക്കിയതായും മന്ത്രാലയം വ്യക്തമാക്കി.
കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GMnZcdxRf1p2lfieM0zU39
Comments (0)