രണ്ടുമാസമായി തിരിച്ചറിയാനാകാതെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മലയാളിയുടെ മൃതദേഹം കുവൈറ്റിൽ സംസ്കരിച്ചു
കുവൈറ്റിൽ രണ്ടുമാസം മുൻപ് വാഹന അപകടത്തിൽ മരിച്ച മലയാളിയുടെ മൃതദേഹം ബന്ധുക്കളുടെ സമ്മതത്തോടെ സുലൈബിഖാത്ത് ശ്മശാനത്തിൽ സംസ്കരിച്ചു. കോഴിക്കോട് കുണ്ടുപറമ്പ് സ്വദേശി മനോഹരന്റെ(59) മൃതദേഹമാണ് കഴിഞ്ഞദിവസം കുവൈറ്റ് ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ പ്രവർത്തകരുടെ നേതൃത്വത്തിൽ സംസ്കരിച്ചത്. കഴിഞ്ഞ മാർച്ചിലാണ് കെട്ടിടത്തിൽനിന്ന് വീണതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ മനോഹരനെ പോലീസ് ആശുപത്രിയിൽ എത്തിച്ചത്. മാർച്ച് 25 ന് ഇദ്ദേഹം മരിക്കുകയും ചെയ്തു. എന്നാൽ ബന്ധുക്കളെ തിരിച്ചറിയാത്തതിനെ തുടർന്ന് രണ്ടു മാസത്തോളമായി സബാഹ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. പിന്നീട് ഐസിഎഫ് സഫുവ അംഗങ്ങൾ ഇന്ത്യൻ എംബസിയുടെ നിർദ്ദേശമനുസരിച്ച് നാട്ടിലെ ബന്ധുക്കളെ അന്വേഷിച്ചു കണ്ടെത്തുകയായിരുന്നു. നാട്ടിലെ എസ് വൈ എസ് സ്വാന്തനം പ്രതിനിധികളുമായി ബന്ധപ്പെട്ടാണ് മനോഹര ബന്ധുക്കളെ കണ്ടെത്തിയത്. പിന്നീട് ബന്ധുക്കളുടെ സമ്മതത്തോടെ ഐ സി എഫ് സഫുവ അംഗങ്ങളുടെ നേതൃത്വത്തിൽ സുലൈബിഖാത്ത് ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചത്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GMnZcdxRf1p2lfieM0zU39
Comments (0)