Posted By editor1 Posted On

പ്രവാസികളുടെ പുതിയ താമസ നിയമത്തിനെതിരെ എതിർപ്പുമായി എംപി

കുവൈറ്റിൽ പ്രവാസികളുടെ പുതിയ താമസ നിയമത്തിനെതിരെ എതിർപ്പുമായി എം പി. പാർലമെന്ററി ഇന്റീരിയർ ഡിഫൻസ് കമ്മിറ്റി അംഗീകാരം നൽകിയ പുതിയ സുപ്രധാന നിയമങ്ങൾക്കെതിരെയാണ് എംപി ബാദർ അൽ ഹുമൈദി രംഗത്തെത്തിയത്. പ്രവാസികളുടെ സന്ദർശന വിസ സമയം മൂന്നു മാസത്തിൽ എന്ന ഒരു വർഷമായി ഉയർത്തിയതിനെ നിരസിക്കുന്നതായി അദ്ദേഹം പറഞ്ഞു. കുവൈറ്റിനെ ചൂഷണം ചെയ്യാനുതകുന്ന തരത്തിൽ സന്ദർശന കാലാവധി ഒരു വർഷമായി ഉയർത്തിയത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സന്ദർശന കാലയളവ് കൂട്ടുന്നത് സേവനങ്ങൾ, റോഡുകൾ, ആശുപത്രികൾ എന്നിവയ്ക്ക് പ്രതിസന്ധി ഉണ്ടാകുമെന്നും ജനസംഖ്യയിലെ അസന്തുലിതാവസ്ഥ കൂട്ടുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സന്ദർശക വിസ കാലാവധി 15 ദിവസത്തിൽ കൂടരുതെന്നും, ഇത് പുതുക്കി നൽകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GMnZcdxRf1p2lfieM0zU39

https://www.kuwaitvarthakal.com/2022/05/16/latest-heres-a-great-free-app-that-teaches-english-fluently/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *