കുവൈറ്റിൽ അടിസ്ഥാന ഭക്ഷണ സാധനങ്ങൾ ആവശ്യത്തിനുണ്ടെന്ന് വാണിജ്യ മന്ത്രി
കുവൈറ്റിൽ അടിസ്ഥാന ഭക്ഷ്യ വസ്തുക്കൾ ആവശ്യത്തിനുണ്ടെന്നും, ക്ഷാമം നേരിടുന്നില്ലെന്നും ബുധനാഴ്ച വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. അടിസ്ഥാന ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കാൻ ആവശ്യപ്പെട്ട് വിളിക്കുന്ന ആളുകളോടോ അനൗദ്യോഗിക സ്ഥാപനങ്ങളോ ഉൾപ്പെടെയുള്ളവരോട് പ്രതികരിക്കുകയോ, സോഷ്യൽ മീഡിയകളിൽ പുനഃസംപ്രേക്ഷണം ചെയ്യുകയോ ചെയ്യരുതെന്നും അതിന്റെ ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് വിവരങ്ങൾ എടുക്കണമെന്നും മന്ത്രാലയം എല്ലാ പൗരന്മാരോടും പ്രവാസികളോടും ആവശ്യപ്പെട്ടു. ചരക്കുകളുടെ ലഭ്യത ഉറപ്പുനൽകുന്നതിനും ക്ഷാമം ഒഴിവാക്കുന്നതിനുമായി രാജ്യത്തെ എല്ലാ പ്രത്യേക അധികാരികളും ശ്രമിക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു. സാധനങ്ങളിൽ വാങ്ങി സംഭരിക്കുന്നത് കേടുപാടുകൾ വരാൻ ഇടയാക്കും, അതിനാൽ ഉപഭോക്താക്കൾ അനാവശ്യ പരിഭ്രാന്തിയില്ലാതെ അവർക്ക് ആവശ്യമുള്ളത് മാത്രം വാങ്ങണമെന്നും ഓർമിപ്പിച്ചു.കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GMnZcdxRf1p2lfieM0zU39
Comments (0)