കുവൈറ്റില്‍ അരിയും ഗോതമ്പും വാങ്ങുന്നതിന് പുതിയ വിപണികളെ ആശ്രയിക്കാനൊരുക്കം
കുവൈത്ത്: കുവൈറ്റില്‍ അരിയും ഗോതമ്പും വാങ്ങുന്നതിന് പുതിയ വിപണികളെ കൂടി പരീക്ഷിക്കാനൊരുങ്ങി അധികൃതര്‍. എന്നാല്‍ ഇതില്‍ ഏറ്റവും പ്രാധാന്യം നല്‍കുന്ന രാജ്യം പാകിസ്ഥാന്‍ ആണ്. മാത്രമല്ല, പ്രധാന ചരക്കുകളുടെ അധിക അളവ് പ്രാദേശികമായി വാങ്ങുന്നതിനുള്ള സാധ്യതകളെ കുറിച്ചും രാജ്യം പഠിക്കുന്നുണ്ട്.
കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/H5I-vkkgTg0q0OVJGqsTFwX
മാത്രമല്ല. ആഗോള ഗോതമ്പ് പ്രതിസന്ധിയെ നേരിടാനുള്ള രാജ്യത്തിന്റെ ശേഷിയെക്കുറിച്ച് കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രി ഫഹദ് അല്‍ ഷരിയാന്‍ വിശദീകരിച്ചിരുന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ആദ്യമായാണ് തന്ത്രപ്രധാനമായ വിളകളിലൊന്നായ അരിയുടെ ലഭ്യതയെക്കുറിച്ചുള്ള ചോദ്യം ഉയര്‍ന്നത്.
അതേ സമയം ആഗോളതലത്തില്‍ അരി ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്നത് ഇന്ത്യയാണ്. അരിയുടെ കയറ്റുമതി നിര്‍ത്താന്‍ ഇന്ത്യ തീരുമാനിച്ചതോടെയാണ് പ്രതിസന്ധികള്‍ ഉയര്‍ന്നതും. എന്നാല്‍, ഒരു വര്‍ഷത്തേക്കുള്ള അരി കുവൈത്ത് സംഭരിച്ചിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ പ്രധാനപ്പെട്ട ഭക്ഷ്യവസ്തുക്കള്‍ കൂടുതല്‍ സംഭരിക്കാനുള്ള പദ്ധതികളിലാണ് സര്‍ക്കാര്‍.
Comments (0)