Posted By user Posted On

ഫര്‍വാനിയ, ജഹ്റ, ഹവല്ലി ഗവര്‍ണറേറ്റുകളില്‍ പുതിയ ആരോഗ്യകേന്ദ്രങ്ങള്‍ വരുന്നു

കുവൈത്ത്: കുവൈറ്റിലെ ഫര്‍വാനിയ, ജഹ്റ, ഹവല്ലി ഗവര്‍ണറേറ്റുകളില്‍ ജനറല്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ ശാഖകളായി ഉപയോഗിക്കുന്നതിനായി മൂന്ന് പുതിയ സൈറ്റുകള്‍ സ്ഥാപിക്കാനുള്ള നീക്കവുമായി ആരോഗ്യ മന്ത്രാലയം. എന്നാല്‍ അതേ സമയം ഗവര്‍ണറേറ്റുകളിലെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും സേവനം നല്‍കുന്നതിനായി അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പുതിയ ശാഖകള്‍ തുറക്കുമെന്നാണ് കരുതുന്നത്.

കുവൈറ്റിലെ സബാഹ് ഹെല്‍ത്ത് ഏരിയയിലെ പ്രധാന ജനറല്‍ മെഡിക്കല്‍ കൗണ്‍സിലിലെ തിരക്ക് കുറയ്ക്കുന്നതിനും കേന്ദ്രങ്ങളിലെ എണ്ണത്തിലുള്ള വര്‍ദ്ധനവിന് അനുസൃതമായി പ്രവര്‍ത്തിക്കാനുമാണ് ഈ ശാഖകള്‍ തുറക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.

കുവൈറ്റില്‍ നിലവില്‍ ആരോഗ്യ സേവനം ലഭിക്കുന്നതില്‍ നേരിടുന്ന ബുദ്ധിമുട്ടുകളും പ്രതിബന്ധങ്ങളും മറികടക്കാനും പൗരന്മാര്‍ക്കും താമസക്കാര്‍ക്കും നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ആരോഗ്യ മന്ത്രാലയം ലക്ഷ്യമിടുന്നുവെന്നാണ് റിപ്പോര്‍ട്ട്.

കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/H5I-vkkgTg0q0OVJGqsTFwX

https://www.kuwaitvarthakal.com/2022/04/26/heres-a-great-free-app-that-teaches-english-fluently/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *