കുവൈറ്റിൽ കേസ് വിവരങ്ങൾ അറിയാൻ ഇനി വെബ്സൈറ്റ് സംവിധാനം
കുവൈറ്റിൽ കേസുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാൻ വെബ്സൈറ്റ് സംവിധാനമൊരുക്കാനൊരുങ്ങി അഭ്യന്തര മന്ത്രാലയം. കേസുകളുടെ പുരോഗതിയെ കുറിച്ച് മറ്റും ഇനി വെബ്സൈറ്റിലൂടെ അറിയാം. ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻഫർമേഷൻ സിസ്റ്റംസും, ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻവെസ്റ്റിഗേഷനുമായി ചേർന്നാണ് മന്ത്രാലയത്തിന് വെബ്സൈറ്റിൽ കേസുകളെ കുറിച്ചുള്ള വിവരങ്ങൾ ഫോളോ അപ്പ് ചെയ്യാനുള്ള സേവനം ആരംഭിക്കുന്നത്. പുതിയ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തി പൗരന്മാർക്കും താമസക്കാർക്കും ഓൺലൈൻ വഴി കൂടുതൽ സേവനങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ പുതിയ സംവിധാനം വരുന്നത്. പുതിയ സംവിധാനം പ്രയോജനപ്പെടുത്തുന്നതിനായി ആഭ്യന്തരമന്ത്രാലയത്തിന്റെ റഫറൻസ് ഫീൽഡിലെ 9 അക്ക നമ്പർ അല്ലെങ്കിൽ കുവൈറ്റ് കൾക്കുള്ള ദേശീയ നമ്പർ നൽകി ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ഇൻവെസ്റ്റിഗേഷൻ രജിസ്റ്റർ ചെയ്ത കേസുകളെകുറിച്ചുള്ള വിവരങ്ങൾ അറിയാം. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/C0pnBeqVJHR0fDxf5HaVXa
Comments (0)