കുവൈറ്റിൽ 47 സ്ഥലങ്ങളിലെ അനധികൃത വൈദ്യുതി ബന്ധങ്ങൾ വിച്ഛേദിച്ചു
കുവൈറ്റിൽ ആഭ്യന്തര മന്ത്രാലയവും, ധനമന്ത്രാലയവും, ചേർന്ന് വൈദ്യുത വിതരണ ശൃംഖല മേഖല എന്നിവയുടെ സഹായത്തോടെ വൈദ്യുതി, ജലം എന്നിവ പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ മന്ത്രാലയത്തിന്റെ ജുഡീഷ്യൽ എൻഫോഴ്‌സ്‌മെന്റ് ടീം പ്രചാരണം നടത്തി. അൽ-ഖൈറാൻ, അൽ-സൂർ, നുവൈസീബ് പ്രദേശങ്ങളിലെ ലംഘനം നടത്തുന്ന ചാലറ്റുകളിലേക്കുള്ള വൈദ്യുതി അധികൃതർ വിച്ഛേദിച്ചു. വൈദ്യുതി മന്ത്രാലയത്തിന്റെ ചട്ടങ്ങളും നിർദ്ദേശങ്ങളും ലംഘിച്ച് വൈദ്യുതി ബന്ധിപ്പിച്ച 47 ചാലറ്റുകളിലെ വൈദ്യുതിയാണ് സംഘം വിച്ഛേദിച്ചത്. കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്താൻ ഇനിയും പ്രചാരണം തുടരുമെന്ന് അധികൃതർ അറിയിച്ചു.കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/C0pnBeqVJHR0fDxf5HaVXa
Comments (0)