Posted By editor1 Posted On

കുവൈറ്റിൽ ഭക്ഷ്യവിലവർധന രൂക്ഷമാകുന്നു

കുവൈറ്റിൽ ഭക്ഷ്യ ഉത്പന്നങ്ങളുടെ വില വർദ്ധിക്കുന്നതായി റിപ്പോർട്ട്‌. ഇതിനെ തുടർന്ന് രാജ്യത്തെ റസ്റ്റോറന്റുകളിലും ഭക്ഷ്യവസ്തുക്കളുടെ വില വർധിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇതിനായി റസ്റ്റോറന്റുകളിൽ വിവിധ ഭക്ഷ്യവസ്തുക്കളുടെ വില വർദ്ധനവ് ആവശ്യപ്പെട്ട് റസ്റ്റോറന്റ് ഫെഡറേഷൻ വാണിജ്യ മന്ത്രാലയത്തിന് അപേക്ഷ സമർപ്പിച്ചതായി ഫെഡറേഷൻ മേധാവി ഫഹദ് അൽ ഹാർബാഷ് വ്യക്തമാക്കി. എന്നാൽ അഞ്ച് ശതമാനം വിലവർധനവ് മാത്രമേ വാണിജ്യ മന്ത്രാലയം അംഗീകരിച്ചിട്ടുള്ളൂ. എന്നാൽ പല റസ്റ്റോറന്റുകളിലും ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ വില വർദ്ധിച്ചതോടെ 20 മുതൽ 40 ശതമാനം വരെ വില വർധിപ്പിച്ചിട്ടുണ്ട്. കോഴി, അരി, പാചകയെണ്ണ, വിവിധതരം ചീസുകൾ, പൊട്ടറ്റോ ചിപ്സ് തുടങ്ങിയ ഭക്ഷ്യ ഉൽപ്പന്ന വസ്തുക്കൾക്ക് കഴിഞ്ഞ രണ്ടു വർഷത്തിനിടെ 100 മുതൽ 150 ശതമാനം വരെ വില വർധിച്ചിട്ടുണ്ട്. കൂടാതെ തൊഴിലാളിക്ഷാമം നേരിടുന്നതിനാൽ, ജീവനക്കാരുടെ ശമ്പളത്തിലും വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇത്തരം സാഹചര്യങ്ങളിൽ വില വർധിപ്പിക്കാതെ മറ്റ് നിർവാഹമില്ലെന്നാണ് റസ്റ്റോറന്റ് ഉടമകൾ വ്യക്തമാക്കുന്നത്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/C0pnBeqVJHR0fDxf5HaVXa

https://www.kuwaitvarthakal.com/2022/05/16/latest-heres-a-great-free-app-that-teaches-english-fluently/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *