Posted By user Posted On

കുവൈറ്റില്‍ ഇന്നലെ വീശിയത് 11 വര്‍ഷത്തിനിടയിലേ ഏറ്റവും വലിയ പൊടിക്കാറ്റ്

കുവൈറ്റ്; കുവൈറ്റില്‍ ഇന്നലെ ആഞ്ഞു വീശിയത് കഴിഞ്ഞ 11 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ പൊടിക്കാറ്റാണെന്ന് റിപ്പോര്‍ട്ട്. ഇതിനു മുന്‍പ് 2011 മാര്‍ച്ച് 25 നാണു രാജ്യത്ത് ഇത്രത്തോളം രൂക്ഷമായ പൊടിക്കാറ്റ് ഇതിനു മുമ്പ് അനുഭവപ്പെട്ടത്.

ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെ ആരംഭിച്ച പൊടിക്കാറ്റ് ആദ്യ മണിക്കൂറില്‍ ഭീതിജനകമായ അന്തരീക്ഷം ശൃഷ്ടിച്ചെങ്കിലും പെട്ടെന്ന് തന്നെ കെട്ടടങ്ങുകയും ചെയ്തിരുന്നു. ഇറാഖിലെ ബസറ ഭാഗത്ത് നിന്നും ആരംഭിച്ച പൊടിക്കാറ്റാണു ഇന്നലെ വൈകീട്ട് രാജ്യത്തേ നിശ്ചലമാക്കിയത്. പൊടിക്കാറ്റ് ആരംഭിച്ചതോടെ കുവൈത്ത് അന്താരാഷ്ട്ര വിമാന താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി വെച്ചു. രാജ്യത്തേക്ക് എത്താനിരുന്ന നിരവധി വിമാനങ്ങള്‍ അയല്‍ രാജ്യങ്ങളിലേക്ക് തിരിച്ചുവിട്ടു. സമുദ്ര ഗതാഗതവും ആദ്യ മണിക്കൂറില്‍ സ്ഥംഭിച്ചു. എന്നാല്‍ പിന്നീട് പുനസ്ഥാപിച്ചു.കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/FK2LuDmTTuoFLQsTRaOZuw

ശ്വാസ കോശ സംബന്ധമായ രോഗങ്ങളുമായി ബന്ധപ്പെട്ട് നിരവധി പേരാണു ആരോഗ്യ മന്ത്രാലയത്തിലെ വിവിധ ക്ലിനിക്കുകളില്‍ ഇന്നലെ ചികില്‍സ തേടിയെത്തിയത്. പൊടിക്കാറ്റിനെ തുടര്‍ന്ന് വിവിധ രോഗങ്ങള്‍ ബാധിക്കാനുള്ള സാധ്യത മുന്‍ നിര്‍ത്തി അത്യാവശ്യ കാര്യങ്ങള്‍ക്ക് ഒഴികെ ആരും പുറത്ത് പോകരുതെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

https://www.kuwaitvarthakal.com/2022/05/16/latest-heres-a-great-free-app-that-teaches-english-fluently/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *