Posted By user Posted On

കുതിച്ച് ഗള്‍ഫ് കറന്‍സികള്‍; പല രാജ്യങ്ങളിലെയും നിരക്കറിയാം

കുവൈറ്റ്: രൂപയുമായുള്ള വിനിമയത്തില്‍ ഗള്‍ഫ് കറന്‍സികള്‍ കരുത്തുകാട്ടിയതിന്റെ ആനുകൂല്യം പ്രവാസികള്‍ക്ക് ഇന്നലെ സ്വന്തമാക്കാനായില്ല. ബുദ്ധപൂര്‍ണിമ പ്രമാണിച്ച് ഇന്ത്യയിലെ ബാങ്കുകള്‍ക്ക് ഇന്നലെ അവധിയായതിനാല്‍ പുതിയ നിരക്കില്‍ ഇടപാട് നടക്കാത്തതാണു വിനയായത്.കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/FK2LuDmTTuoFLQsTRaOZuw

മേയ് 13ന് വിപണി ക്ലോസ് ചെയ്തപ്പോഴത്തെ നിരക്കിലാണ് ഇന്നലെ ഗള്‍ഫിലെ ധനകാര്യ സ്ഥാപനങ്ങള്‍ ഇടപാട് നടത്തിയത്. നഷ്ടം 20-50 പൈസ വരെ. പഴയ നിരക്കിലാണ് വിനിമയം എന്നറിഞ്ഞതോടെ പലരും പണമയയ്ക്കാതെ മടങ്ങി.

ഒരു യുഎഇ ദിര്‍ഹത്തിന് 21 രൂപ 20 പൈസയായിരുന്നു ഇന്നലത്തെ മികച്ച നിരക്ക്. സൗദി റിയാല്‍ – 20.75 രൂപ, ഖത്തര്‍ റിയാല്‍ – 21.38 രൂപ, ഒമാന്‍ റിയാല്‍ – 202.22 രൂപ, ബഹ്‌റൈന്‍ ദിനാര്‍ 206.48 രൂപ, കുവൈത്ത് ദിനാര്‍ 253.45 രൂപ എന്നിങ്ങനെയാണ് ഇന്നലെ വൈകിട്ടത്തെ നിരക്ക്. രാജ്യാന്തര നിരക്കിനെക്കാള്‍ 5-15 പൈസയുടെ വ്യത്യാസത്തിലാണു ധനവിനിമയ സ്ഥാപങ്ങള്‍ ഇടപാട് നടത്തുന്നത്.

https://www.kuwaitvarthakal.com/2022/05/16/latest-heres-a-great-free-app-that-teaches-english-fluently/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *