കുവൈറ്റില്‍ ഗതാഗത നിയമലംഘനത്തിൽ വര്‍ധനവ് ; ശ്രദ്ധയില്‍പ്പെട്ടാല്‍ ഗതാഗതവകുപ്പിനെ അറിയിക്കുക
കുവൈറ്റ്: കുവൈറ്റില്‍ കഴിഞ്ഞ മൂന്നു മാസത്തിനിടെ പത്തുലക്ഷം ഗതാഗത നിയമലംഘനം കണ്ടെത്തി. ഈ വര്‍ഷത്തിലെ ആദ്യ മാസത്തെ കണക്കാണിത്. ഗതാഗത അവബോധം വകുപ്പിലെ പബ്ലിക് റിലേഷന്‍ ഓഫീസര്‍ മേജര്‍ അബ്ദുള്ള ഭൂ ഹസ്സന്‍ പുറത്തുവിട്ടത് ഞെട്ടിക്കുന്ന കണക്കുകളാണ്. കുവൈറ്റില്‍ ഏകദേശം പ്രതിദിനം 12335 ലംഘനമാണ് കണ്ടെത്തുന്നത്. ക്യാമറയില്‍ രേഖപ്പെടുത്തുന്ന തും പരിശോധന സംഘങ്ങള്‍ കണ്ടെത്തുന്നത് മായ കണക്കാണിത്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/FK2LuDmTTuoFLQsTRaOZuw
അതേ സമയം കൂടുതലും അമിതവേഗതയും ആയി ബന്ധപ്പെട്ടതാണ്. നാലു ലക്ഷത്തി 4,33 638 കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് ഉള്ളത്. 35 1788 നിയമലംഘനം റെഡ് സിഗ്‌നല്‍ ലംഘിച്ചതാണ്. എന്നാല്‍ മൂന്നാം സ്ഥാനത്ത് വരുന്നത് ഡ്രൈവിങ്ങിനിടെ ഉള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം ആണ്. 16344 കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് ഉള്ളത്. ലൈസന്‍സില്ലാതെ വാഹനമോടിച്ച 8750 കേസുകള്‍ പിടികൂടി. അതേസമയം 1533 വാഹനങ്ങള്‍ മൂന്നുമാസത്തിനിടെ കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഗുരുതര നിയമലംഘനങ്ങള്‍ വരുത്തി 716 പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
2226 വാഹനാപകടങ്ങള്‍ ഈ കാലയളവില്‍ ഉണ്ടായപ്പോള്‍ 82 പേര്‍ക്ക് ജീവന്‍ നഷ്ടമായി. കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍ പെടുന്നവര്‍ വാട്‌സാപ്പ് വഴി ഗതാഗതവകുപ്പ് അറിയിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിക്കുന്നു.
Comments (0)