കുവൈറ്റില്‍ താപനില ഉയരുന്നു; വൈദ്യുതി ഉപഭോഗത്തില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്
കുവൈറ്റ്: കുവൈറ്റില്‍ താപനില ഉയരുകയും ചൂട് ഉയരുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ വൈദ്യുതി ഉപഭോഗത്തില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ വൈദ്യുതി ഉപയോഗം ഏകദേശം 11,280 മെഗാവാട്ടുകളിലേക്കെത്തി. അതായത് ഇന്നലെ സൂചിക 8260 മെഗാവാട്ട് രേഖപ്പെടുത്തി. അതേ സമയം ഇത് കഴിഞ്ഞ റമദാനില്‍ നിലനിന്നിരുന്ന സാധാരണ നിരക്ക് തന്നെയാണ്.
കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FK2LuDmTTuoFLQsTRaOZuw
കുവൈറ്റ് എന്ന രാജ്യം ഒരു വസന്തകാല അന്തരീക്ഷത്തിന് സാക്ഷ്യം വഹിച്ചതോടെ ഉച്ചയ്ക്കും വൈകുന്നേരത്തിനും ഇടയില്‍ താപനില 36 ഡിഗ്രി സെല്‍ഷ്യസിലേക്കെത്തി. സുചികയില്‍ ഏകദേശം 3000 മെഗാവാട്ട് വ്യത്യാസമാണ് ഇതോടെ രേഖപ്പെടുത്തിയത്. വേനല്‍ക്കാലത്തെ നേരിടാന്‍ വൈദ്യുതി മന്ത്രാലയം പൂര്‍ണ സജ്ജമാണെന്ന് മന്ത്രി അലി അല്‍ മൂസ പറഞ്ഞു. താപനില ഉയരുന്നത് കൊണ്ട് തന്നെ പൊതുജനങ്ങള്‍ അതീവജാഗ്രത പാലിക്കണമെന്നാണ് റിപ്പോര്‍ട്ട്.
Comments (0)