കുവൈറ്റില്‍ പ്രവാസി മെഡിക്കല്‍ പരിശോധനാ കേന്ദ്രങ്ങളില്‍ കനത്ത തിരക്ക്
കുവൈറ്റ്: മിഷ്റഫ് എക്സിബിഷന്‍ ഗ്രൗണ്ടില്‍ പ്രവാസികള്‍ക്കായി പുതിയ മെഡിക്കല്‍ ടെസ്റ്റ് സെന്റര്‍ തുറക്കാനുള്ള ഒരുക്കങ്ങള്‍ ആരോഗ്യ മന്ത്രാലയം നടത്തുകയാണ്. അതേ സമയം ഷുവൈഖിലെയും ജഹ്റയിലെയും നിലവിലുള്ള കേന്ദ്രങ്ങളില്‍ വന്‍ തിരക്കാണ് തുടരുന്നത്. ഇത് പൗരന്മാര്‍ക്ക് അവരുടെ ഇടപാടുകള്‍ പൂര്‍ത്തിയാക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതായി അല്‍-ഖബാസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/FK2LuDmTTuoFLQsTRaOZuw
എന്നാല്‍ കമ്പനി പ്രതിനിധികളുടെ സാന്നിധ്യം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണ്. കാരണം തിരക്കിനിടയില്‍ വരുന്ന അഭ്യര്‍ത്ഥനകള്‍ കൂടുകയാണെന്നാണ് റിപ്പോര്‍ട്ട്. തിരക്ക് ഒഴിവാക്കാന്‍ പുതിയ കേന്ദ്രത്തിന്റെ അടിയന്തര ഉദ്ഘാടനം വേഗത്തില്‍ വേണമെന്നാണ് ആവശ്യം. പ്രീബുക്കിംഗ് സംവിധാനം വഴി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യുന്നുണ്ടെങ്കിലും ഇടപാടുകള്‍ പൂര്‍ത്തിയാകുമെന്ന പ്രതീക്ഷയില്‍ ക്യൂവില്‍ കയറാന്‍ സന്ദര്‍ശകര്‍ അതിരാവിലെ, 4:00 AM മതല്‍ കാത്തിരിക്കുകയാണ്.
സന്ദര്‍ശകര്‍ പറയുന്നതനുസരിച്ച്, നിലവില്‍ മെയ് 26 വരെ ഓണ്‍ലൈന്‍ അപ്പോയിന്റ്മെന്റുകള്‍ ലഭ്യമല്ല. മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കുന്നതിലെ കാലതാമസം സ്പോണ്‍സര്‍ക്ക് പിഴ ചുമത്താനും ഇടയാക്കിയേക്കാം. കാലതാമസം സന്ദര്‍ശകനെ താമസ നിയമം ലംഘിക്കുന്നവരാക്കി മാറ്റിയേക്കാം. ഇതിന് എത്രയും വേഗം പരിഹാരം ഉണ്ടാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Comments (0)