ട്രാഫിക്ക് പരിശോധന; 3 മണിക്കൂറിനിടെ കണ്ടെത്തിയത് 950 നിയമ ലംഘനങ്ങൾ
റമദാൻ മാസത്തിന് ശേഷം ട്രാഫിക്ക് പരിശോധന ശക്തമാക്കി അധികൃതർ. മൂന്ന് മണിക്കൂർ നീണ്ട ട്രാഫിക്ക് പരിശോധനയിൽ 950 ഓളം നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസിന്റെ നിർദേശപ്രകാരം ട്രാഫിക് വിഭാഗം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സയേഗിന്റെ സാന്നിധ്യത്തിലും മേൽനോട്ടത്തിലുമാണ് പരിശോധന നടന്നത്. കുവൈറ്റിലെ അർദിയ വ്യാവസായിക പ്രദേശത്താണ് പരിശോധന നടത്തിയത്. ഡ്രൈവിംഗ് ലൈസൻസിൻ്റെയും വാഹന ഉടമസ്ഥതയുടെയും കാലാവധി കഴിഞ്ഞ കേസുകൾ വരെയുണ്ട്. വാണ്ടഡ് ലിസ്റ്റിലുള്ള വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/FK2LuDmTTuoFLQsTRaOZuw പ്രായപൂർത്തിയാകാതെ വാഹനമോടിച്ചവരെ അധികൃതർ അറസ്റ്റ് ചെയ്തു. ആറ് ജുവനൈലുകളെയാണ് ജുവനൈൽ പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്തത്.
Comments (0)