യോഗ്യതയില്ലാത്തവരെ നഴ്സുമാരാക്കുന്ന റാക്കറ്റ് സജീവമെന്ന് റിപ്പോർട്ട്
ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയും ജോലി പരിചയവും ഇല്ലാത്തവരെ വ്യാജ യോഗ്യത സർട്ടിഫിക്കറ്റുകൾ നൽകി നഴ്സുമാരാക്കുന്ന റാക്കറ്റ് സജീവമെന്ന് റിപ്പോർട്ടുകൾ. ഗാർഹികത്തൊഴിലാളികൾക്കും ഹോം നഴ്സുമാർക്കും നൽകുന്ന ശമ്പളത്തിലെ അന്തരമാണ് വ്യാജ സർട്ടിഫിക്കറ്റ് ലോബി മുതലെടുക്കുന്നത്. ഗാർഹിക തൊഴിലാളിയായി ജോലി ചെയ്തിരുന്ന നിരവധി പേരെ ഈ ലോബി കുവൈറ്റിലെ വീടുകളിൽ ഹോം നഴ്സുമാരായി നിയമിച്ചു. ഓരോ മാസവും ശമ്പളത്തിൽനിന്ന് നിശ്ചിത ശതമാനം ജോലി ഏർപ്പാടാക്കിയവർ വാങ്ങും. 100 ദിനാറിൽ താഴെ ശമ്പളം വാങ്ങിയവരാണ് ഹോം നഴ്സുമാരായി 400 മുതൽ 600 ദിനാർ വരെ ശമ്പളം ലഭിക്കുന്ന ഹോം നഴ്സ് ജോലിയിലേക്ക് മാറിയത്. രോഗിയുടെ പരിചരണം ഉൾപ്പെടെ അറിവും വൈദഗ്ധ്യവും ആവശ്യമുള്ള ജോലിയാണ് പ്രാഥമിക വിദ്യാഭ്യാസം പോലും ഇല്ലാത്തവർ ചെയ്യുന്നത്. ചിലർക്ക് അടിസ്ഥാന കാര്യങ്ങളിൽ ചെറിയ പരിശീലനം നൽകിയാണ് വിടുന്നത്. ഒരു പരിശീലനവും ലഭിക്കാത്തവരും പ്രായമേറിയവരെയും ഭിന്നശേഷിക്കാരെയും ഉൾപ്പെടെ പരിചരിക്കുന്നു. ഇതിന്റെ ഫലമായി ശരിയായ വിദ്യാഭ്യാസവും പരിശീലനവും നേടിയവരുടെ അവസരം നഷ്ടപ്പെടുന്നു എന്നതും മറ്റൊരു കാര്യമാണ്. സമൂഹ മാധ്യമങ്ങളിൽ ഇത്തരം റാക്കറ്റുകൾ പരസ്യം ചെയ്യപ്പെടുന്നുമുണ്ട്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/FK2LuDmTTuoFLQsTRaOZuw ആരോഗ്യ മന്ത്രാലയത്തിലെ നഴ്സുമാരുടെ വിദ്യാഭ്യാസ യോഗ്യത അധികൃതർ പരിശോധിക്കാറുണ്ട്. എന്നാൽ, ഹോം നഴ്സുമാരുടെ യോഗ്യതകൾ പലപ്പോഴും സൂക്ഷ്മമായി പരിശോധിക്കപ്പെടാറില്ല. ഇതാണ് വ്യാജ സർട്ടിഫിക്കറ്റ് ലോബിക്ക് പച്ചയായ നിയമലംഘനത്തിന് കരുത്താകുന്നത്.
Comments (0)